മസ്കത്ത്: ദുബൈയിൽ മുവാസലാത്ത് ബസപകടത്തിൽപെട്ട സംഭവത്തിൽ ബസ് ഡ്രൈവർക്ക് വി ധിച്ച ഏഴുവർഷത്തെ തടവുശിക്ഷക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ. ഖാലിദ് ബിൻ സൈദ് ബിൻ സാലിം അൽ ജറാദി പറഞ്ഞു. പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യങ്ങളെ വിധി പറഞ്ഞ ജഡ്ജി കണക്കിലെടുത്തിട്ടില്ല. ഗതാഗത സുരക്ഷക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണോ ഹൈറ്റ്ബാരിയറിെൻറ രൂപകൽപനയെന്നത് പരിശോധിക്കുന്നതിന് വിദഗ്ധനെ നിയോഗിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളെയാണ് ജഡ്ജി കണക്കിലെടുക്കാതിരുന്നതെന്നും അംബാസഡർ പറഞ്ഞു.
ഏഴുവർഷത്തെ തടവുശിക്ഷക്കൊപ്പം 3.56 ലക്ഷം റിയാൽ (34 ദശലക്ഷം ദിർഹം) ദിയാധനമായി നൽകുവാനും ദുബൈ ട്രാഫിക് കോടതിയുടെ ഉത്തരവിൽ പറയുന്നു. വിധി പ്രകാരം മരിച്ച ഒാരോരുത്തരുടെയും ബന്ധുക്കൾക്ക് 21,000 ഒമാനി റിയാലോളമാണ് ദിയാധനമായി ലഭിക്കുക. കേസിെൻറ വാദം കേൾക്കലിൽ, ജി.സി.സി മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് അപകടത്തിനിടയാക്കിയ ഹൈറ്റ്ബാരിയർ സ്ഥാപിച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു.
ഹൈറ്റ്ബാരിയറിനും മുന്നറിയിപ്പ് ബോർഡിനും ഇടയിലെ അകലം കുറവായിരുന്നു. ദൃഢമായ ഹൈറ്റ്ബാരിയറും അതിെൻറ സ്ഥാനവുമാണ് അപകടത്തിന് വഴിയൊരുക്കിയത്. സൂര്യപ്രകാശത്തിൽ കാഴ്ച മങ്ങാത്ത രീതിയിൽ റോഡരികിലും മറ്റുമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് അപകട സാധ്യത ഒഴിവാക്കും. ഡ്രൈവർ റോഡിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായാണ് അപകടത്തിന് നിമിഷങ്ങൾക്കു മുമ്പ് ബസിെൻറ ഒാൺബോർഡ് കാമറ പകർത്തിയ ചിത്രം വ്യക്തമാക്കുന്നത്. ഡ്രൈവറുടെ മുഖത്തും വസ്ത്രത്തിലും സൂര്യപ്രകാശം ശക്തമായി അടിച്ച് പ്രതിഫലിക്കുന്നതും ചിത്രത്തിൽ കാണാനാകും. ശക്തമായ സൂര്യപ്രകാശം ഡ്രൈവറുടെ ദൂരക്കാഴ്ചയെ ബാധിച്ചതാണ് അപകട കാരണമെന്നും അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.