മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ അടുത്ത രണ്ടു ദിവസം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാകും പൊടിക്കാറ്റ്. വടക്കുപടിഞ്ഞാറൻ കാറ്റിന് 20 മുതൽ 25 നോട്ട് വരെയായിരിക്കും വേഗത. പൊടിയുടെ അകമ്പടിയോടെയുള്ള കാറ്റിെൻറ ഫലമായി മരുഭൂ പ്രദേശങ്ങളിലടക്കം ദൂരക്കാഴ്ച തടസ്സപ്പെടുമെന്നതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം.
വരണ്ട കാറ്റായിരിക്കുമെങ്കിലും താപനിലയിൽ ഒന്നോ രണ്ടോ ഡിഗ്രിയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ദോഫാറിൽ മഴമേഘങ്ങൾ രൂപപ്പെടാൻ ആരംഭിച്ചതായും ഖരീഫ് സീസൺ 21നു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ മൂന്നു മീറ്റർ ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.