2011ൽ ആണ് ഞാൻ ഒമാനിൽ വന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ നൂറുകണക്കിന് ഇഫ്താറുകളി ൽ പങ്കെടുത്തിട്ടുണ്ട്. നാട്ടിൽനിന്ന് പുതുതായി വരുന്ന ഒരാൾക്ക് ഗൾഫ് അത്ഭുതങ്ങളും ഒ രുപാട് പാഠങ്ങളുമാണ് സമ്മാനിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് റമദ ാൻ. കച്ചവടക്കാരും മറ്റും റമദാൻ അവധിക്ക് നാട്ടിൽ പോകുമ്പോൾ ഞാൻ പലപ്പോഴും അതിനുശേഷമാണ് നാട്ടിൽ പോകാറ്. ജോലിയുടെ ഭാഗമായി ഒട്ടുമിക്ക ഇഫ്താറിനും ക്ഷണം ലഭിക്കാറുണ്ട്. ഓരോ ഇഫ്താറും സൗഹൃദംകൊണ്ടും സാഹോദര്യംകൊണ്ടും വ്യത്യസ്തമാണെന്നതാണ് എെൻറ അനുഭവം.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ബാങ്ക് വിളിക്കായി കാതോർക്കുകയും ബാെങ്കാലി കേൾക്കുന്നതോടെ ഒരു പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കാഴ്ച കാമറയിൽ പകർത്തുമ്പോൾ മനസ്സ് നിറയാറുണ്ട്. ആദ്യമൊക്കെ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിന്ന കാഴ്ച ഒാരോ വർഷം കഴിയുേമ്പാഴും മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ് ചെയ്തത്. ജാതി-മത വ്യത്യാസമില്ലാതെ വിശപ്പിനു മുന്നിൽ എല്ലാവരും സമന്മാരാെണന്ന സത്യം മനസ്സിലാക്കാൻ ഒരു നോമ്പുതുറക്കെങ്കിലും പങ്കെടുക്കുന്ന ആർക്കും സാധിക്കും.
ഇഫ്താറുകൾപോലെ റമദാൻ കഴിഞ്ഞ് വിശക്കുന്നവന് ഒരുനേരമെങ്കിലും ഭക്ഷണം സൗജന്യമായി നൽകുന്ന സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലെന്ന ചിന്തയും മനസ്സിൽ വരാറുണ്ട്. പണ്ട് ഒമാനിൽ വന്ന സമയത്ത് പ്രഭാതഭക്ഷണം കഴിക്കാൻ 250 ബൈസ പോലും ഇല്ലാതെ കിടക്കയിൽ കുത്തിയിരുന്ന കാലം എനിക്കുമുണ്ടായിരുന്നു. പണമില്ലാത്ത വിശക്കുന്നവന് സൗജന്യമായി ആഹാരം നൽകുന്ന ഹോട്ടൽ. കഴിച്ച പണം കഴിവുള്ള സമയത്ത് കൊടുക്കാമെങ്കിൽ കൊടുക്കട്ടെ. അല്ലങ്കിൽ വിശക്കുന്നവന് നൽകുന്ന ഭക്ഷണത്തിെൻറ തുക ആരെങ്കിലും ഒരാളോ ഏതെങ്കിലും സംഘടനയോ ഏറ്റെടുക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.