ആഗതമാകുമ്പോൾ വളരെയധികം സന്തോഷം തോന്നുകയും വിട്ടുപിരിയുമ്പോൾ അതീവദുഃഖം തോന്നു ന്നതുമായ പരിശുദ്ധ റമദാനിലെ നോമ്പ്. വർഷത്തിൽ ഒരു മാസം മാത്രമായി ശരീരത്തിനും മനസ് സിനും ഒരുപോലെ സന്തോഷവും ഉന്മേഷവും തരുന്ന മാസം. ജീവിതത്തിലെ ബാല്യകാലമാണ് നമുക്ക് എല്ലാവർക്കും വസന്തകാലം. അതിലൂടെ ലഭിച്ച അനുഭവങ്ങൾ നമുക്ക് ജീവിതത്തിലെ മുതൽക്കൂട്ടാണ്. കുടുംബത്തോടൊപ്പമുള്ള നോമ്പുതുറ എല്ലാവരെയുംപോലെ തന്നെ എനിക്കും പ്രിയപ്പെട്ടതാണ്. എെൻറ വീടും വാപ്പയുടെ തൊഴിൽ സ്ഥലവും സമീപത്ത് തന്നെയായിരുന്നു.
അവിടെ തൊഴിൽ ചെയ്തിരുന്ന സേവ്യർ എന്ന അക്കൗണ്ടൻറ് ഞങ്ങളുടെ വീട്ടിൽ റമദാൻ മാസത്തിൽ സക്കാത്തിെൻറ പൈസ വാങ്ങാൻ വരുന്നവരെ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്തിനാണ് അവർ വരുന്നതെന്നും അതിെൻറ പിന്നിലുള്ള ആശയത്തെ കുറിച്ചും എെൻറ മാതാവിനോട് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സക്കാത്തിനെ കുറിച്ച വിശദീകരണം അദ്ദേഹത്തിൽ വളരെ അത്ഭുതം ഉളവാക്കി. പിന്നീടുള്ള നോമ്പ് തുറകളിലും അദ്ദേഹം പങ്കെടുത്തു. വീണ്ടും മതപരമായ സംശയങ്ങൾ പലതും അദ്ദേഹം ഉന്നയിച്ചു. സംശയദൂരീകരണത്തിന് എെൻറ മാതാവും സദാ സന്നദ്ധയായിരുന്നു.
കുറച്ചു വർഷത്തിനു ശേഷം അദ്ദേഹം അവിടെനിന്ന് വേറെ സ്ഥലത്തേക്ക് ജോലിക്കു പോയി. പക്ഷേ, കുറെ നാളുകൾക്കു ശേഷം അദ്ദേഹത്തിെൻറ ഒരു കത്ത് ഞങ്ങൾക്ക് വന്നു. ആ റമദാൻ മാസത്തിൽ ലഭിച്ച അറിവ് അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകർഷിച്ചെന്നും അദ്ദേഹം സലാം എന്ന പേര് സ്വീകരിച്ച് മുസ്ലിം ആയി എന്നുമാണ് കത്തിൽ എഴുതിയിരുന്നത്. എെൻറ വീട്ടിലെ നന്മമരം ആയ ഉമ്മ അദ്ദേഹത്തിെൻറ ഇസ്ലാം ആശ്ലേഷണത്തിന് ഒരു നിമിത്തം ആവുകയായിരുന്നു. പിന്നീടുള്ള എല്ലാ റമദാൻ മാസത്തിലും ഉമ്മ അദ്ദേഹത്തെ വളരെ ആദരവോടെ സ്മരിക്കാറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.