മസ്കത്ത്: സലാം എയർ മസ്കത്തിൽനിന്ന് കുവൈത്ത് സിറ്റിയിലേക്ക് സർവിസ് തുടങ്ങു ന്നു. പ്രാദേശിക തലത്തിൽ സർവിസ് വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് ഇത്. ജൂൺ രണ്ടിനാണ ് കുവൈത്ത് സർവിസ് തുടങ്ങുക. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുകൾ ഉണ്ടാകും. ഞായർ, ചൊ വ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.20ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം പത്തരക്ക് അവിടെയെത്തും.
തിരിച്ച് 11.10ന് പുറപ്പെട്ട് മസ്കത്തിൽ 2.10ന് എത്തും. മറ്റു ദിവസങ്ങളിൽ മസ്കത്തിൽ നിന്ന് 4.10ന് പുറപ്പെട്ട് കുവൈത്തിൽ 5.20ന് എത്തും. തിരിച്ച് ആറു മണിക്ക് പുറപ്പെട്ട് മസ്കത്തിൽ ഒമ്പത് മണിക്ക് എത്തും. സലാം എയറിെൻറ ജി.സി.സിയിലെ ആറാമത്തെ ലക്ഷ്യസ്ഥാനമാണ് കുൈവത്ത്. ദോഹ, ദുബൈ, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവിസ് ഉണ്ട്. അടുത്തിടെ റിയാദിലേക്കും സലാലയിൽനിന്ന് അബൂദബിയിലേക്ക് നേരിട്ടും സലാം എയർ സർവിസ് ആരംഭിച്ചിരുന്നു.
ജി.സി.സി മേഖലയിലടക്കം യാത്രക്കാർ കൂടുതലായി കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രയാണ് കൂടുതലായി തെരഞ്ഞെടുക്കുന്നതെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു. ഇത് മുൻനിർത്തിയാണ് പുതിയ സർവിസ്. വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും പുതിയ സർവിസ് ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.