മസ്കത്ത്: ഇസ്റാഅ് -മിഅ്റാജിെൻറ ഭാഗമായുള്ള പൊതു അവധിക്ക് ബുധനാഴ്ചക്ക് തുടക്കമാകും. നാല് ദിവസത്തെ അവധിക്കു ശേഷം ഇനി ഞായറാഴ്ചയാണ് പ്രവൃത്തിദിനം വരുക. അപ്രതീക്ഷിതമായി ലഭിച്ച നാല് ദിവസത്തെ അവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെടാൻ കാരണമാകും. സാധാരണ ഇസ്റാഅ് -മിഅ്റാജിന് ഒരു ദിവസം മാത്രമാണ് അവധി ലഭിക്കുന്നത്. എന്നാൽ, ബുധനാഴ്ച ഇസ്റാഅ് -മിഅ്റാജിനൊപ്പം വ്യാഴാഴ്ചയും അവധി ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് സ്വദേശികളും വിദേശികളും.
നാലു ദിവസത്തെ അവധിക്ക് നിരവധിപേർ നാട്ടിലേക്ക് പറന്നത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനും കാരണമായി. ചൊവ്വാഴ്ച മുതൽ കേരളത്തിലേക്കും ശനിയാഴ്ച കേരളത്തിൽനിന്ന് തിരിച്ചും യാത്ര ചെയ്യുന്നവർ ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്പ്രസിന് േപാലും 200 റിയാലിൽ കൂടുതൽ നൽകേണ്ടി വന്നിരുന്നു. ഒമാനിൽ അനുഭവപ്പെടുന്ന കുഴപ്പമില്ലാത്ത കാലാവസ്ഥയും സ്കൂൾ അവധിക്ക് നാട്ടിൽനിന്ന് നിരവധി കുടുംബങ്ങൾ ഒമാനിൽ അവധിയാഘോഷിക്കാനെത്തിയതും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ കാരണമാകും. ചൊവ്വാഴ്ച വൈകീട്ടു മുതൽ തന്നെ റൂവി അടക്കമുള്ള നഗരങ്ങളിലെ റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഒമാനിലെ എല്ലാ സ്കൂളുകളും പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള അവധിയിലാണ്. രക്ഷിതാക്കൾക്കു കൂടി അവധി ലഭിച്ചതോടെ കുടുംബസമേതം പിക്നിക്കുകളും ഉല്ലാസ യാത്രകളും നടത്താനൊരുങ്ങുകയാണ്. ഒമാനിൽ ചൂട് ആരംഭിക്കാനൊരുങ്ങുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ചൂട് ഉയരും. പിന്നീട് വരുന്ന അഞ്ചു മാസക്കാലം വിനോദയാത്രകളും പിക്നിക്കുകളും നടക്കില്ല. ഇതുകൂടി പരിഗണിച്ചാണ് എല്ലാ കുടുംബങ്ങളും പിക്നിക്കിന് ഒരുങ്ങുന്നത്. നാട്ടിൽ സ്കൂൾ അടച്ചതോടെ നിരവധി കുടുംബങ്ങൾ ഒമാൻ സന്ദർശിക്കാനെത്തിയിട്ടുണ്ട്.
നാട്ടിൽ ചൂട് കടുത്തതിനാൽ ഇൗ വർഷം അവധിയാഘോഷത്തിന് എത്തിയവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒമാനിൽ അവധി ലഭിച്ചത് ഏറ്റവും അനുഗ്രഹമായത് ഇത്തരക്കാർക്കാണ്. കുടുംബ സമേതം കറങ്ങാനും കുടുംബത്തിലെ എല്ലാവർക്കും ഒത്തൊരുമിച്ച് യാത്ര ചെയ്യാനും കഴിയുന്നത് നാട്ടിൽ നിന്നെത്തിയവർക്ക് കൂടുതൽ സന്തോഷം പകരും. ഖുറിയാത്ത്, സൂർ, റാസൽ ഹദ്ദ്, മസീറ, വാദീ ബനീ ഖാലിദ്, നിസ്വ, ബഹ്ല, ജബൽ ശംസ്, ജബൽ അഖ്ദർ, മത്ര കോർണീഷ് തുടങ്ങിയ മേഖലകളിലെല്ലാം തിരക്ക് അനുഭവപ്പെടും.
സൂർ ഭാഗത്തേക്ക് പോവുന്നവർ ഖുറിയാത്ത് ഡാം, സിങ്ക് ഹോൾ പാർക് തുടങ്ങിയവ സന്ദർശിച്ച ശേഷം സൂറിലേക്ക് നീങ്ങുന്നതിനാൽ സൂറിലെ വിനോദ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും. റാസൽ ഹദ്ദിൽ ആമകളെ സന്ദർശിക്കാനും അതുവഴി മസീറയിലേക്ക് പോവാനും നിരവധി പേർ എത്തും. വാദീ ബനീ ഖാലിദിലും റുസ്താഖിലും ബഹ്ലയിലും നിസ്വയിലുമൊക്കെ തിരക്ക് അനുഭവെപ്പടും. ഏതായാലും അപ്രതീക്ഷിതമായി കിട്ടിയ അവധി ദിനങ്ങൾ പരമാവധി ഉല്ലാസകരമാക്കാൻ ഒരുങ്ങുകയാണ് ഒമാനിലെ വിദേശികളും സ്വദേശികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.