മസ്കത്ത്: പശ്ചിമേഷ്യയിൽ മികച്ച പ്രവർത്തനക്ഷമത കാഴ്ചവെച്ച വിമാനത്താവളത്തിന ുള്ള അവാർഡ് മസ്കത്ത് എയർപോർട്ടിന്. എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിെൻറ എയർേപാർട്ട് സർവിസ് ക്വാളിറ്റി അവാർഡുകളിൽ ‘മോസ്റ്റ് ഇംപ്രൂവ്ഡ് എയർപോർട്ട്- മിഡിലീസ്റ്റ്’ പുരസ്കാരമാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്. യാത്രക്കാരിൽനിന്നുള്ള വോെട്ടടുപ്പിലൂടെയാണ് ഏറ്റവും മികച്ച സേവനം നൽകിയ വിമാനത്താവളങ്ങളെ തെരഞ്ഞെടുക്കുന്നത്. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഇൗ അവാർഡ് സ്വന്തമാക്കാനായത് അഭിമാനാർഹമായ നേട്ടമാണെന്ന് ഒമാൻ വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.