മസ്കത്ത്: ബോഷറിലെ പാർക്കുകളിൽ നഗരസഭ അർബൻ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിഴ ചുമത്തി. പുൽത്തകിടിയിൽ ബാർബിക്യു ചെയ്യുന്നതും ശീഷ വലിക്കുന്നതും ബാർബിക്യുവിന് ശേഷം കരിയും മറ്റു മാലിന്യങ്ങൾ നീക്കാത്തതും അടക്കം കുറ്റങ്ങൾക്കാണ് നടപടി. പാർക്കുകളിലും ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.