മസ്കത്ത്: സുവൈഖിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിവന്ന പരിശോധനയിൽ ആയിരത്തി ലധികം അനധികൃത സാധനങ്ങൾ പിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. അതോറിറ്റി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ വിഭാഗങ്ങളിലായുള്ള 1642 സാധനങ്ങളാണ് പിടിച്ചെടുത്തത്. വിലനിർണയം സംബന്ധിച്ച നിയമങ്ങൾ പാലിക്കാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരണം, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക, അറബിയിൽ ബിൽ നൽകാതിരിക്കുക, സർവിസ് ഗാരൻറി സംബന്ധിച്ച ഉറപ്പ് പാലിക്കാതിരിക്കുക, അനുമതിയില്ലാതെ ഡിസ്കൗണ്ട് ഒാഫറുകൾ പ്രഖ്യാപിക്കുക തുടങ്ങി വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടറേറ്റ് മേധാവി അബ്ദുൽ റഹ്മാൻ അൽ ഖാസിമി വരുംദിവസങ്ങളിൽ ഒമാെൻറ മറ്റു ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.