മസ്കത്ത്: കാലികളിലും ഒട്ടകങ്ങളിലും മെർസ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതായ പ്ര ചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. രോഗബാധ കണ്ടെത്തിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർപരിശോധനക്ക് നടപടിയെടുത്തിരുന്നു. മെർസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ കാലികളെയും ഒട്ടകങ്ങളെയും പരിശോധനക്ക് വിധേയമാക്കിയെങ്കിലും രോഗബാധ കണ്ടെത്താൻ സാധിച്ചില്ല. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരുകയാണെന്നും മൃഗങ്ങളെ വളർത്തുന്നവർ ജാഗ്രത പുലർത്തണമെന്നും കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.