മസ്കത്ത്: മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണം എന്ന വിഷയത്തിൽ സോഷ്യല്‍ ഫോറം മസ്ക ത്ത് ഏരിയ ചർച്ച സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 8.45ന് റൂവി പാർക്ക്വേ റസ്റ്റാറൻറിലാണ് പരിപാടി. തൻവീർ തലശ്ശേരി വിഷയാവതരണം നടത്തും. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനുശേഷവും മുസ്ലിംകള് അടക്കം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഉദ്യോഗ മണ്ഡലങ്ങളില്‍ ലഭിച്ചിട്ടില്ല. സാമ്പത്തിക സംവരണത്തിനെതിരെ മുഴുവന്‍ പിന്നാക്ക ജനവിഭാഗങ്ങളും ജനാധിപത്യ മതേതര വിശ്വാസികളും സമര പരിപാടികളുമായി രംഗത്തിറങ്ങണമെന്നും പ്രവാസലോകത്ത് ഇതു സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും കൺവീനർ നദീർ മൈനാഗപ്പള്ളി പത്രക്കുറുപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.