ബർക: ബർക സൂഖ് റോഡിൽ ഒമാൻ അറബ് ബാങ്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ കാവൽക്കാരനായ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദലി കുരിക്കളെ (55) ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പൊലീസെത്തി മൃതദേഹം റുസ്താഖ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ബർക അൽ നിസ്വാനി ഹലുവ നിർമാണക്കമ്പനിയിലെ മുൻ ജോലിക്കാരനായിരുന്നു. ഭാര്യ: സുബൈദ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.