മസ്കത്ത്: ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.െഎ.സി.സി) ഒമാൻ നാഷനൽ കമ്മിറ്റ ി ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മെൻറ രാജിക്ക് പിന്നാലെ 23 ഭാരവാഹികൾ കെ.പി.സി.സിയെ രാജിസ ന്നദ്ധത അറിയിച്ചു. കെ.പി.സി.സി പുനഃസംഘടനയോടനുബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാ മെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറപ്പുനൽകിയതിെൻറ അടിസ് ഥാനത്തിലാണ് രാജി തീരുമാനം പിൻവലിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടു വർഷമായി തുടരുന്ന രീതി മാറണമെന്നും വ്യവസ്ഥാപിതമായി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യം. വ്യവസ്ഥാപിതമായ രീതിയിൽ ആര് നേതൃത്വത്തിൽ വന്നാലും അവരെ അംഗീകരിക്കുമെന്നും അവർ പറഞ്ഞു.
നിലവിൽ ഒമാെൻറ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികൾ മുഖേന ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കെ.പി.സി.സിയുടെ മൂന്നു ഭാരവാഹികൾ ഇവിടെ വന്നു. ഇവിടത്തെ പ്രശ്നങ്ങൾ തീർക്കാൻ അവർ തയാറല്ല. പ്രസിഡൻറും അദ്ദേഹത്തിെൻറ ഭാഗത്തുള്ളവരും പറയുന്നതു മാത്രം കേൾക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. ഒ.െഎ.സി.സി അംഗങ്ങൾക്ക് മെമ്പർഷിപ്പില്ലാത്ത ഏക രാജ്യമാണ് ഒമാനെന്ന് കമ്മിറ്റി വൈസ് പ്രസിഡൻറ് സജി ഒൗസേപ്പ് പറഞ്ഞു. ഒ.െഎ.സി.സി അംഗം മരിച്ചാൽ കുടുംബത്തിന് മൂന്നു ലക്ഷം രൂപ കെ.പി.സി.സി നൽകുന്ന സംവിധാനമുണ്ട്. ഒ.െഎ.സി.സിയുടെ േഗ്ലാബൽ കമ്മിറ്റി അംഗം മരിച്ചിട്ട് ആ പണം വാങ്ങിക്കൊടുക്കാൻ പ്രസിഡൻറിന് സാധിച്ചിട്ടില്ല. കാരണം, ഇവിടെ മെംബർഷിപ് സംവിധാനമില്ല.
അനുസ്മരണ പരിപാടികളും ജന്മദിനാഘോഷങ്ങളുമല്ലാതെ ഒരു പരിപാടിയും ഒമാനിൽ ഒ.െഎ.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ്ഹസന് എതിരെ രൂക്ഷമായ വിമർശനമാണ് വാർത്തസമ്മേളനത്തിൽ പെങ്കടുത്ത ഭാരവാഹികൾ ഉന്നയിച്ചത്. എന്തിനെയും വിലക്കെടുക്കാമെന്ന ധാർഷ്ട്യമാണ് പ്രസിഡൻറിന്. സംഘടനയെ കച്ചവടവത്കരിക്കുകയാണ്. പ്രസിഡൻറിനെ വിമർശിക്കുന്നവരെ ഫോണിലൂടെ ഭീഷണിപ്പെടുത്തും. ഒ.െഎ.സി.സിയുടെ ഒരു യോഗത്തിൽ വൈസ് പ്രസിഡൻറിെൻറ കഴുത്തിന് പിടിക്കുന്ന സാഹചര്യം വരെയുണ്ടായി. അതിനാൽ, ആറു വർഷമായി ശരിയായ രീതിയിലുള്ള കമ്മിറ്റി യോഗങ്ങളുണ്ടായിട്ടില്ല. ഒ.െഎ.സി.സി വാർഷികം കഴിഞ്ഞ് അതിെൻറ കണക്ക് അവതരിപ്പിക്കാൻ പറഞ്ഞപ്പോൾ പ്രസിഡൻറിെൻറ ഭാഗത്തുനിന്ന് വളരെ മോശമായ രീതിയിലുള്ള സംഭാഷണവും കമ്മിറ്റി അംഗങ്ങൾ ഇത് ചോദിക്കാൻ പാടില്ല എന്ന നിലപാടുമാണുണ്ടായതെന്നും ഭാരവാഹികൾ പറഞ്ഞു.
കോൺഗ്രസിനെ വളർത്തുന്നതിനേക്കാൾ പ്രസിഡൻറിന് താൽപര്യം ഇതര പാർട്ടികളെ വളർത്താനാണെന്ന് സെക്രട്ടറി നിയാസ് ചെണ്ടയാട് പറഞ്ഞു. ഡൽഹിയിൽ പോയപ്പോൾ ബി.ജെ.പിയുടെ പരിപാടിയിൽ പെങ്കടുക്കാനാണ് അദ്ദേഹം താൽപര്യം കാണിച്ചത്. പ്രകാശ് കാരാട്ട് ഒമാനിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്ത പ്രസിഡൻറ് കോൺഗ്രസ് നേതാക്കളെ സ്വാഗതം ചെയ്യാനും സ്വീകരിക്കാനും മടിക്കുന്നു. ഇപ്പോൾ രണ്ട് വിഭാഗങ്ങളായാണ് ഒ.െഎ.സി.സി പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒ.െഎ.സി.സിയുടെ ഭാരവാഹികളിൽ ഭൂരിപക്ഷം തങ്ങളുടെ കൂടെയാണെന്നും നിയാസ് വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സെക്രട്ടറിമാരായ മമ്മുട്ടി ഇടക്കുന്നം, റെജി ഇടിക്കുള, വിപിൻ ചന്ദ്രൻ, ഡെൻസൺ ജേക്കബ്, നിർവാഹക സമിതി അംഗങ്ങളായ റാഫി മാത്യു, സജി ജോസഫ്, ബാബു തോമസ്, ശ്യാം പാലക്കാട്, ഷാൻ ഹരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.