ആധുനിക സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് ആത്മഹത്യ. ചെറിയപ്രതിസന ്ധികളിൽപോലും എടുത്തുചാടിയേക്കാവുന്ന അപകടക്കുഴി. പരീക്ഷാഫലം വരുംമുേമ്പ സംഘർ ഷം കാരണം ജീവനൊടുക്കിയവരുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. രോഗം, കടം, നൈരാശ്യം, ത ൊഴിൽ പ്രശ്നങ്ങൾ, മാനഹാനി, ജീവിതനിലവാരത്തിലെ തകർച്ച, കുടുംബത്തെ നല്ല നിലയിൽ നോക്കാൻ പറ്റുന്നില്ലെന്ന തോന്നൽ തുടങ്ങിയ കാര്യങ്ങളും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. എന്നാൽ, ഇത്തരം പ്രതിസന്ധികളിൽ പ്രശ്നങ്ങൾ തുറന്നുസംസാരിക്കാനും സമാശ്വാസം പകരാനും ഒരാളുണ്ടെങ്കിൽ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർക്ക് സാധിക്കുമെന്നതിൽ സംശയമില്ല. 2012 മേയ് 31 മുതൽ ജൂൺ 22 വെര ‘ഒമാൻ തനിമ’ റോയൽ ഒമാൻ പൊലീസിെൻറ പിന്തുണയോടെ ‘തനിച്ചല്ല സുഹൃത്തേ; ജീവിതം സുന്ദരമാണ്, ജീവിക്കാനുള്ളതാണ്’ എന്ന തലക്കെട്ടിൽ ആത്മഹത്യാ പ്രവണതക്കെതിരെ ബോധവത്കരണ കാമ്പയിൽ നടത്തിയിരുന്നു. ഇതിെൻറ ഭാഗമായി മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ് ഭാഷകളിൽ പതിനായിരക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്യുകയും ടേബിൾ ടോക്, പ്രാദേശിക സംഗമം, സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
ഒരിക്കൽ നൂറുകണക്കിന് ആൾക്കാൻ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് ഞങ്ങൾ കേന്ദ്രീകരിച്ചത്. മുൻകൂട്ടി അറിയിപ്പ് നൽകിയ ശേഷമാണ് ബർകയിലെ ക്യാമ്പിൽ ചെന്നത്. അന്ന് 38 വയസ്സുള്ള അവിവാഹിതൻ തെൻറ ദുഃഖങ്ങൾ അവതരിപ്പിച്ചു. മാതാപിതാക്കൾ, സഹോദരങ്ങൾ, അവരുടെ സന്താനങ്ങൾ എന്നിവരുൾപ്പെട്ട വലിയ കുടുംബം അദ്ദേഹത്തെ മാത്രം ആശ്രയിച്ച് കഴിയുന്നുണ്ട്. തുച്ഛമായ വരുമാനം കൊണ്ട് രണ്ടറ്റം മുട്ടുന്നില്ല. ജീവിതം മടുത്തു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. സാഹചര്യം ഒത്തുവന്നാൽ ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തമിഴിൽ ഇറക്കിയ ഈ കടലാസ് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തോട് വിട പറഞ്ഞേനേ എന്നും അദ്ദേഹം കൈകൂപ്പി പറഞ്ഞു. മറ്റൊരിക്കൽ മസ്കത്തിൽനിന്ന് അർധരാത്രി ഒരു ഫോൺവിളി. താങ്കൾ ഈ വ്യക്തിയെ ഇപ്പോൾ തന്നെ ചെന്നു കാണണം. വലിയ സമ്മർദത്തിലാണ് അദ്ദേഹം. ഫോൺ നമ്പറും തന്നു. അന്വേഷിച്ചുചെന്ന് ആളെ കണ്ടെത്തി.
വലിയ സ്ഥാപനത്തിൽ ഉന്നത ജോലിചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. ഭാര്യ യു.കെയിൽ. വലിയ സാമ്പത്തിക അടിത്തറയുള്ള ആൾ. ആറുമാസത്തിനിടെ രണ്ടു സഹോദരിമാരുടെ മരണം അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ജീവനൊടുക്കുമോ എന്നു പേടിച്ച് സഹപ്രവർത്തകർ രാവും പകലും മാറിമാറി ഒപ്പം ഇരിക്കലാണ് പതിവ്. ആദ്യദിവസം രണ്ടര മണിക്കൂർ അദ്ദേഹവുമായി സംസാരിച്ചു. മൂന്നുദിവസം കാര്യങ്ങളെ കുറിച്ച് പുനരാലോചന നടത്താൻ പറഞ്ഞ് മടങ്ങി. പിന്നീട് മൂന്നു കൂടിക്കാഴ്ചകൾ കൂടി നടത്തിയാണ് ആത്മഹത്യ ചിന്തയിൽനിന്ന് അദ്ദേഹത്തിെൻറ മനസ്സ് മാറ്റാൻ കഴിഞ്ഞത്. സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും അതിെൻറ വഴിക്ക് വിടാതെ അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് സമാശ്വാസം നൽകിയാൽ ആത്മഹത്യയെ ഒരു പരിധിവെര തടയാം എന്നാണ് അനുഭവം. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒപ്പം ആരുമില്ലാത്ത അവസ്ഥയുണ്ട് പലർക്കും. അവരുമായി തുറന്നു സംസാരിക്കാനുള്ള സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്. ഇത് സാധ്യമായാൽ അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കണം. അവരുടെ ദുഃഖം നമ്മുടേതുകൂടിയായി കാണാൻ കഴിയണം. അത് അങ്ങനെയാണ് എന്ന് അവരെ ബോധ്യപ്പെടുത്താനും സാധിക്കണം. ഒാർക്കുക, ഒരാൾക്കെങ്കിലും ജീവിതം നൽകിയാൽ അതിൽനിന്നുള്ള സന്തോഷം വാനോളം വലുതാണ്.
(സാമൂഹിക പ്രവർത്തകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.