മസ്കത്ത്: വീടുകളിലും മറ്റു കെട്ടിടങ്ങളിലും അഗ്നിസുരക്ഷ സംവിധാനം ഒരുക്കിയില ്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയി പ്പ് നൽകി. നിയമലംഘകർക്ക് 200 റിയാൽ പിഴയും ഒരു മാസംവരെ തടവുമാണ് ശിക്ഷ. ശിക്ഷാനിയമം വകുപ്പ് 159 പ്രകാരം മാനദണ്ഡമനുസരിച്ചുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുകയും അവ ഉപയോഗക്ഷമമായിരിക്കുകയും വേണം.വ്യാഴാഴ്ച സീബിലെ മവേലയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്വദേശിക്ക് ഗുരുതരമായും ആഫ്രിക്കൻ വീട്ടുജോലിക്കാരിക്കും സാരമല്ലാതെയും പൊള്ളലേറ്റിരുന്നു.
ഗ്യാസ്സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സലാലയിലെ സഹ്ൽനൂത് ഡിസ്ട്രിക്കിലെ വീട്ടിലുണ്ടായ തീപിടിത്തം അഗ്നിശമനസേന അണച്ചിരുന്നു. ഇവിടെ ആളപായമില്ലാതെ രക്ഷപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ്-ഇൻഫർമേഷൻ ദേശീയകേന്ദ്രത്തിെൻറ (എൻ.സി.എസ്.െഎ) കണക്ക് പ്രകാരം രാജ്യത്ത് 2017ൽ പ്രതിദിനം ശരാശരി 13 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ്-ആംബുലൻസ് പൊതുഅതോറിറ്റി (പി.എ.സി.ഡി.എ) 4748 തീപിടിത്ത കേസുകൾ കഴിഞ്ഞ വർഷം കൈകാര്യം ചെയ്തു. ഇതിൽ 26 ശതമാനം താമസകേന്ദ്രങ്ങളിലായിരുന്നു. 19 പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2016നെ അപേക്ഷിച്ച് 2017ൽ 591 തീപിടിത്ത സംഭവങ്ങൾ കൂടുതലുണ്ടായി. 2016ൽ 4157 തീപിടിത്തങ്ങളാണുണ്ടായത്. 2015ൽ ഇത് 3684 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.