മസ്കത്ത്: ബോധവത്കരണ ശ്രമങ്ങൾ എത്ര തന്നെ നടന്നാലും ടെലിഫോൺ വഴി തട്ടിപ്പിൽ കുരുങ്ങുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അധികൃതർ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരു കാരണവശാലും ഫോണിലൂടെ കൈമാറരുത്. അടുത്തിടെ ഏഷ്യൻ വംശജനായ ഒരാൾക്ക് 5000 റിയാൽ ആണ് നഷ്ടപ്പെട്ടത്. ടെലികോം കമ്പനിയിൽ നിന്നാണെന്നും 20,000 റിയാൽ സമ്മാനമായി ലഭിച്ചതായും പറഞ്ഞാണ് തട്ടിപ്പുകാർ ഇയാളെ ബന്ധപ്പെട്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി വൈകാതെ അക്കൗണ്ടിൽ നിന്ന് അയ്യായിരം റിയാൽ പിൻവലിച്ചെന്ന സന്ദേശം ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.
ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർ കുറച്ചുകാലത്തേക്ക് ഒമാന്‍ പുറത്തേക്ക് കടക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. അടുത്തിടെ ഇമെയിൽ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയ ഏഷ്യൻ വംശജരെ ആർ.ഒ.പി പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.