മസ്കത്ത്: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരിൽ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാകരുതെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. ശബരിമല പ്രശ്നം ഒരു മതത്തിെൻറ ആചാരമായതിനാൽ അഭിപ്രായം പറയാനില്ല. എന്നാൽ, അതിെൻറ പേരിൽ നാട്ടിൽ അരാജകത്വവും സമുദായങ്ങൾ തമ്മിൽ കുഴപ്പങ്ങളും ഉണ്ടാക്കരുത്. ഇത്തരം സംഘർഷങ്ങൾ നാടിെൻറ നന്മക്കും വികസനത്തിനും ഒരിക്കലും യോജിച്ചതല്ലെന്നും മസ്കത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മസ്കത്ത് സുന്നി സെൻററിെൻറ നബിദിന പരിപാടിക്കായാണ് സമസ്ത പ്രസിഡൻറ് ഒമാനിൽ എത്തിയത്. തീവ്രവാദം, ഭീകരത, വർഗീയത എന്നിവയെ പൂർണമായി എതിർത്ത് ശരിയായ ഇസ്ലാമിെൻറ പാതയിൽ സഞ്ചരിക്കുന്ന സംഘടനയാണ് സമസ്ത. എല്ലാവരോടും സൗഹാർദത്തിൽ പെരുമാറുകയും മതപരമായ സ്പർധ വളർത്താതിരിക്കുകയും ചെയ്യുക എന്നുള്ളതാണ് സമസ്തയുടെ നയം. കഴിഞ്ഞ 90 വർഷത്തിലധികമായിട്ടുള്ള സമസ്തയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിെൻറ അംഗീകാരം പിടിച്ചുപറ്റിയിട്ടുള്ളതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സുന്നി െഎക്യം സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്. ഒന്നും പറയാനായിട്ടില്ല. ഇൗ വിഷയത്തിൽ നിരവധി കാര്യങ്ങൾ ചർച്ചചെയ്യാനുണ്ട്. ഇരു വിഭാഗങ്ങളുടെയും പൂർണ താൽപര്യത്തിലാകും ലയനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് എല്ലാ പള്ളികളിലും സ്ത്രീകളെ തടയണമെന്ന് പറയുന്നില്ലെന്ന് സമസ്ത പ്രസിഡൻറ് പറഞ്ഞു. ജുമുഅ, ജമാഅത്ത് പോലുള്ളതിന് സ്ത്രീകൾ പള്ളിയിൽ വരുന്നത് നല്ലതല്ലെന്നാണ് അഭിപ്രായം. ഇതിനെ ശാസ്ത്രീയമായി പ്രവാചകൻ മുഹമ്മദ് നബി തടഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്തും അവരെ എല്ലാ രീതിയിലും മാനിച്ചും ബഹുമാനിച്ചുമുള്ളതാണ് ഇൗ നിർദേശമെന്നും തങ്ങൾ പറഞ്ഞു. സുന്നി സെൻറർ പ്രസിഡൻറ് ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, സെക്രട്ടറി അബ്ബാസ് ഫൈസി കാവന്നൂർ, ട്രഷറർ ഇബ്രാഹീം ഹാജി തിരുവള്ളൂർ, ഇന്ത്യൻ സ്കൂൾ ഫോർ ഖുർആൻ സ്റ്റഡീസ് പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.