മസ്കത്ത്: പൊതുഅവധി ദിവസങ്ങൾ ചെലവഴിക്കാൻ പാർക്കുകളിലും കടൽതീരങ്ങളിലുമെത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളരുതെന്നും ഇവ ശുചിയായി കാത്തുസൂക്ഷിക്കാൻ സഹകരിക്കണമെന്നും നഗരസഭ ട്വിറ്ററിൽ ആവശ്യപ്പെട്ടു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ മാലിന്യം തള്ളാവൂ. തോന്നിയപോലെ മാലിന്യം തള്ളുന്നവർ പിടിയിലായാൽ 100 റിയാൽ പിഴ ചുമത്തുമെന്നും നഗരസഭ ഒാർമിപ്പിച്ചു. മാലിന്യം ഒരു ദിവസത്തിനകം നിശ്ചിത സ്ഥലത്തേക്ക് നീക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ഇരട്ടി പിഴ ചുമത്തും. അശാസ്ത്രീയ രീതിയിൽ മാലിന്യം തള്ളുന്നതിെൻറ അപകടാവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം നിരീക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ രാജ്യത്ത് പൊതുഅവധി ആരംഭിച്ചിരുന്നു. സുഖകരമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത് എന്നതിനാൽ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. ബാർബിക്യു ചെയ്യുന്നതിന് എത്തുന്നവരും, കുടുംബമായും കൂട്ടമായുമൊക്കെ ഭക്ഷണം പാർക്കുകളിൽ കൊണ്ടുവന്ന് കഴിക്കുന്നവരുമുണ്ട്. ഇവരെല്ലാം പോകുേമ്പാൾ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തോന്നിയ പോലെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. ഇത് നഗരസഭയുടെ ജോലിക്കാർക്ക് ഇരട്ടി ജോലിയാണ് ഉണ്ടാക്കുന്നത്. സന്ദർശകർ മാലിന്യങ്ങളും മറ്റും ശരിയായ രീതിയിൽ ശേഖരിച്ച് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് കൊണ്ടിടുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും നഗരസഭ അഭ്യർഥിച്ചു. പാർക്കുകളുടെയും മറ്റും ഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്നും ജനങ്ങൾ സഹരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.