മസ്കത്ത്: സലാലയിൽ പൊതുസ്ഥലത്ത് വാഹനത്തിൽ അഭ്യാസപ്രകടനം നടത്തുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അഭ്യാസപ്രകടനത്തിെൻറ വിഡിയോ ചിത്രീകരിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അപകടങ്ങൾക്കും ജനങ്ങളുടെ സമാധാനം നശിപ്പിക്കാനും വഴിയൊരുക്കുന്ന ഇത്തരം അഭ്യാസപ്രകടനങ്ങളെ കുറിച്ച വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.