മസ്കത്ത്: ഒമാൻ ക്രിക്കറ്റിന് ദേശീയദിന സമ്മാനമായി ലോക ക്രിക്കറ്റ് ലീഗ് രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം. അമിറാത്തിൽ നടന്ന മൂന്നാം ഡിവിഷൻ ക്രിക്കറ്റ് ലീഗിെൻറ അവസാന ലീഗ് മത്സരത്തിൽ യുഗാണ്ടയെ പത്തു വിക്കറ്റിന് ഒമാൻ അനായാസം തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഗാണ്ട 59 റൺസ് എടുത്തപ്പോഴേക്ക് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 16 ഒാവറിൽ ലക്ഷ്യം കണ്ടു.
കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയെ നാലു വിക്കറ്റിന് തോൽപിച്ചതോടെ ഒമാൻ ഒൗദ്യോഗികമായി രണ്ടാം ഡിവിഷനിൽ ഇടം നേടിയിരുന്നു.
യുഗാണ്ടയെയും തോൽപിച്ചതോടെ രാജ്യത്ത് നടന്ന പ്രഥമ െഎ.സി.സി അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിൽ കളിച്ച അഞ്ചു മത്സരങ്ങളിലും ഒമാൻ വിജയക്കൊടി പാറിച്ചു. അടുത്ത ഏപ്രിലിൽ നമീബിയയിലാണ് രണ്ടാം ഡിവിഷൻ ക്രിക്കറ്റ്ലീഗ് മത്സരങ്ങൾ നടക്കുക. ആറു രാഷ്ട്രങ്ങളാണ് മൂന്നാം ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരങ്ങളിൽ പെങ്കടുത്തത്. ഓരോ ടീമും പരസ്പരം മത്സരിച്ച് ഏറ്റവും അധികം പോയൻറ് നേടുന്ന ടീമാണ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടിയത്. ദേശീയ ദിനത്തിൽ നേടിയ ഈ വിജയം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിനും ഒമാൻ ജനതക്കും സമർപ്പിക്കുന്നതായി ടീമംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.