മസ്കത്ത്: ഒമാനിൽ ദേശീയദിനത്തിെൻറയും നബിദിനത്തിെൻറയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ഉത്തരവ് പ്രകാരം മന്ത്രാലയങ്ങൾ അടക്കം സർക്കാർ സ്ഥാപനങ്ങൾക്ക് നവംബർ 20 ചൊവ്വാഴ്ച മുതൽ 22 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും 20 മുതൽ 22 വരെ പൊതുഅവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
പൊതുഅവധി ദിവസങ്ങളിൽ ജോലിയെടുപ്പിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ ജീവനക്കാർക്ക് മതിയായ ആനുകൂല്യം നൽകണമെന്ന് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ ഉത്തരവിൽ പറയുന്നു. 23, 24 തീയതികളിലെ വാരാന്ത്യ അവധിക്കുശേഷം 25നായിരിക്കും അടുത്ത പ്രവൃത്തിദിനം. വാരാന്ത്യ അവധി കൂടി ചേർത്ത് മൊത്തം അഞ്ചുദിവസത്തെ അവധിയാകും ലഭിക്കുക. ദേശീയദിനാഘോഷം വർണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. വിവിധ ഗവർണറേറ്റുകളിൽ നഗരസഭകളുടെ കീഴിൽ റോഡുകളിലും മറ്റും അലങ്കാര വിളക്കുകളും കൊടിതോരണങ്ങളുമെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. രാജ്യത്ത് ചൂട് കുറഞ്ഞ് സുഖകരമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ദേശീയദിന അവധി പ്രഖ്യാപിച്ചതോടെ പലരും ഇൗ ദിവസങ്ങളിൽ യാത്രക്കുള്ള ഒരുക്കത്തിലാണ്. ജബൽ അഖ്ദർ, ജബൽ ശംസ് അടക്കം മേഖലകളിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.