സുഹാർ: ബി.എം.ഡബ്ല്യു ജീപ്പിൽ ഒറ്റക്ക് ലോകപര്യടനത്തിനിറങ്ങിയ ബംഗ്ലാദേശ് സ്വദേശ ി ഒമാനിൽ. ‘വേൾഡ് ടൂർ ബൈ റോഡ് ഡ്രൈവിങ് 2009’ എന്ന് പേരിട്ട് ലോകസഞ്ചാരത്തിന് ബംഗ്ലാദേശ് സ്വദേശി അബ്ദുൽ സത്താർ എന്ന 65കാരൻ സുഹാറിലാണ് ഇപ്പോഴുള്ളത്. ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമാണ് ഒമാനിലെത്തിയത്. ഖത്തറിലേക്കും സൗദി അറബ്യേയിലേക്കുമാണ് അടുത്ത യാത്ര. അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങൾ പിന്നിട്ട സത്താർ ഇതിനകം രണ്ട് ലക്ഷത്തിലധികം കി.മീറ്ററാണ് തെൻറ വാഹനത്തിൽ പിന്നിട്ടത്.
കനേഡിയൻ പൗരത്വം കൂടിയുള്ള ഇദ്ദേഹത്തിെൻറ യാത്രയുടെ ലക്ഷ്യം ബംഗ്ല ഭാഷയും സംസ്കാരവും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കുകയാണ്. ഒപ്പം പ്രകൃതി സംരക്ഷണത്തിെൻറ പ്രാധാന്യം ഉയർത്തിക്കാട്ടിയുള്ള മുദ്രാവാക്യങ്ങളും വാഹനത്തിൽ പതിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹത്തിെൻറ യാത്രരേഖകളും പണവും ആരോ കവർന്നു. കവർച്ചക്കാരുടെ ആക്രമണത്തിൽ വണ്ടിക്കും കേടുപാടുകൾ പറ്റി. ഏഴു മാസത്തോളം വാഗ അതിർത്തിയിൽ രേഖകളില്ലാതെ കിടക്കേണ്ടി വരികയും ചെയ്തു. തുടർന്ന് നാട്ടിലെ വീടുവിറ്റ് കിട്ടിയ പണമാണ് രേഖകൾ ശരിയാക്കാനും പിഴയടക്കാനും ഉപയോഗിച്ചത്. തുർക്കിയിൽനിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും അബ്ദുസ്സത്താർ പറഞ്ഞു. അപകടമുണ്ടായതിനെ തുടർന്ന് വാഹനത്തിെൻറ ഹെഡ്ലൈറ്റ് അടക്കം പൊട്ടിയിട്ടുമുണ്ട്.
ഒന്നിലധികം ഇടങ്ങളിലുണ്ടായ ഇത്തരത്തിലുള്ള താമസവും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് യാത്രയുടെ വേഗത കുറയാൻ കാരണം. യാത്രക്കിടെ പള്ളികളിലും മറ്റുമാണ് കിടപ്പും വിശ്രമവുമൊക്കെ. സർക്കാറിെൻറയോ അനുബന്ധ ഏജൻസിയുടെയോ സഹായവുമില്ലാതെയാണ് സഞ്ചാരം തുടരുന്നത്. 2021ഒാടെ ലക്ഷ്യം പൂർത്തിയാക്കാനാകുമെന്നാണ് ഇദ്ദേഹത്തിെൻറ പ്രതീക്ഷ. സുഹാറിൽ എത്തിയിട്ട് നാല് ആഴ്ചയായി. ശാരീരികമായി വയ്യാത്ത അവസ്ഥയിലാണ്. ഡോക്ടർ വിശ്രമം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അടുത്തദിവസം തന്നെ യാത്രതുടരാൻ സാധിക്കുമെന്നാണ് അബ്ദുസ്സത്താറിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.