മസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പും ജീവനക്കാർക്കായി സ്തനാർബുദ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. അബീർ ആശുപത്രിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി സ്പെഷലിസ്റ്റ് ഡോ. അമരവാണി മെദിത്തെ ബോധവത്കരണ ക്ലാസ് നയിച്ചു.
വാദി കബീർ ശാഖയിൽ നടന്ന മെഡിക്കൽ ക്യാമ്പിലും 120ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നു. ഡോക്ടർമാരുടെ സൗജന്യ കൺസൽേട്ടഷനൊപ്പം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ച അവബോധം വളർത്തുന്നതിെൻറ ഭാഗമായാണ് രണ്ട്ു പരിപാടികളും സംഘടിപ്പിച്ചതെന്ന് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടിവ് ഒാഫീസർ എം.പി ബോബൻ പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.