മസ്കത്ത്: രാജ്യത്തെ വീടുകളിൽ പുക അലാറം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച് മസ്കത്ത് നഗരസഭാ കമ്മിറ്റി യോഗം. പുക അലാറം സ്ഥാപിക്കുന്നതിന് ഒപ്പം ഷോപ്പിങ് മാളുകളിൽ ഒഴിപ്പിക്കൽ സൗകര്യമൊരുക്കുന്നതിനുള്ള നിർദേശങ്ങളുമാണ് യോഗം പ്രധാനമായും മുന്നോട്ടുവെച്ചത്. നിർേദശം അധികൃതരുടെ പരിഗണയിലാണ്. വീടുകളിൽ പുക അലാറം സ്ഥാപിക്കുക വഴി മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുമെന്ന് നഗരസഭാ കൗൺസിൽ അംഗം മഹ്മൂദ് അൽ ഷഹ്വാർസി പറഞ്ഞു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പദ്ധതി നടപ്പാക്കണം. ഒപ്പം, ഇൗ വിഷയത്തിൽ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച യോഗത്തിൽ അലാറം നിർമാതാക്കളും റോയൽ ഒമാൻ പൊലീസ്, സിവിൽ ഡിഫൻസ് പൊതു അതോറിറ്റി ഉദ്യോഗസ്ഥരും പെങ്കടുത്തു. തീപിടിത്തവും അനുബന്ധ ദുരന്തങ്ങളും തടയാൻ ഏറ്റവും നല്ല മാർഗം മുന്നറിയിപ്പ് ഉപകരണങ്ങൾ സ്ഥാപിക്കലാണെന്ന് യോഗത്തിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. മരണങ്ങളും പരിക്കുകളും ഒഴിവാക്കാൻ ഇതുവഴി കഴിയും. സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അംഗങ്ങളും ഇത്തരം നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. കഴിഞ്ഞമാസം 27 ന് സഹമിലുണ്ടായ തീപിടിത്തത്തിൽ ഒരു വീട്ടിലെ പത്തുേപർ പുക ശ്വസിച്ച് മരണപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധമായ ചർച്ച സംഘടിപ്പിച്ചത്.
ഇൗ ആഴ്ചയിലെ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ സത്രീക്കും കുട്ടിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പുതിയ നിർദേശം നടപ്പാക്കുന്നതിന് മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് മസ്കത്ത് നഗരസഭ കെട്ടിട വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ റഷ്ദി പറഞ്ഞു. വീടുകളിൽ ഉപകരണം നിർബന്ധമാക്കുേമ്പാൾ ഉയർന്നുവരുന്ന വെല്ലുവിളികളും അദ്ദേഹം ഒാർമിപ്പിച്ചു. വീടുകളിൽ തീ മുന്നറിയിപ്പ് ഉപകരണങ്ങൾ സ്ഥാപിക്കൽ ആവശ്യമാണ്. അതോടൊപ്പം പത്രങ്ങളും ടെലിവിഷനും സമൂഹ മാധ്യമങ്ങളും ജനങ്ങളിൽ അവബോധമുണ്ടാക്കുകയും വേണം. ഇതുസംബന്ധമായ നിയമ നിർമാണം ആദ്യമുണ്ടാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.