മസ്കത്ത്: ഒമാെൻറ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിലെ യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. 2016 ജനുവരിയിലാണ് സലാം എയർ സർവിസ് ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേയാണ് പത്തുലക്ഷം യാത്രക്കാർ എന്ന ലക്ഷ്യം കമ്പനി പിന്നിടുന്നത്. ഇൗ വർഷം അവസാനത്തോടെ പത്തുലക്ഷം യാത്രക്കാർ എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. ബജറ്റിനിണങ്ങുന്ന യാത്രാസൗകര്യമൊരുക്കാൻ സലാം എയറിന് ഇതിനകം സാധിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള സർവിസ് വ്യാപനം യാത്രക്കാരുടെ എണ്ണത്തിലെ വർധനക്ക് വഴിയൊരുക്കി.
മികച്ച നിരക്കും യാത്രക്കാർക്കുള്ള ലോയൽറ്റി പ്രോഗ്രാമുകളും യാത്രക്കാർക്ക് പ്രിയങ്കരമായി. 16 ഇടങ്ങളിലേക്ക് സലാം എയർ സർവിസ് വിപുലീകരിച്ചതായി സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചു. ആറ് പുതിയ എയർബസ് എ320 വിമാനങ്ങൾ കൂടി ഒമാൻ എയർ നിരയിലേക്ക് എത്തും. ഇതിൽ ആദ്യ വിമാനം ഇൗ വർഷം അവസാന പാദത്തിലും അഞ്ച് ചാർേട്ടഡ് വിമാനങ്ങൾ അടുത്ത വർഷം ആദ്യവും എത്തുമെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.