മസ്കത്ത്: കേരളത്തിലെ പ്രളയദുരിതബാധിതർക്ക് കൈത്താങ്ങാകാൻ മസ്കത്തിലെ സെൻറ് മേരീസ് യാക്കോബായ ദേവാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻറ് മേരീസ് യൂത്ത് അസോസിയേഷൻ ഒാണാഘോഷം സംഘടിപ്പിച്ചു. അൽമാസ ഹാളിൽ നടന്ന പരിപാടി യൂത്ത് അസോസിയേഷൻ പ്രസിഡൻറ് ഫാദർ ബേസിൽ പി.വർഗീസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻറ് ബിന്ദു പാലക്കൽ, ജോബി വർഗീസ്, ജോഗൻസ്, സാമൂഹികപ്രവർത്തക കെ.ജി.അജിത എന്നിവർ സംസാരിച്ചു. തുടർന്ന് മസ്കത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഷാറൂഖ് ഷാജഹാൻ അവതരിപ്പിച്ച ഡ്രം സംഗീതം ഏറെ ശ്രദ്ധേയമായി. വിഭവസമൃദ്ധമായ ഓണസദ്യയും അരങ്ങേറി. പരിപാടിയിൽനിന്ന് സമാഹരിച്ച തുക മുഴുവൻ ദുരിതാശ്വാസ നിധിയിേലക്ക് നൽകുമെന്നും ദുരിതബാധിതർക്കായി കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻറ് ബിന്ദു പാലക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.