മസ്കത്ത്: ഇന്നുമുതൽ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എം95 ഗ്രേഡ് പെട്രോളിെൻറ വിലയിൽ ലിറ്ററിന് ഏഴ് ബൈസയുടെയും എം 91െൻറ വിലയിൽ ആറ് ബൈസയുടെയും വർധനവാണ് വരുത്തിയിരിക്കുന്നത്. ഡീസൽ വിലയിൽ നാല്ു ബൈസയും കൂട്ടിയിട്ടുണ്ട്.
എം 95 ലിറ്ററിന് 199 ബൈസയും എം 91ന് 186 ബൈസയും ഡീസലിന് 204 ബൈസയുമാണ് ഇന്നുമുതൽ നൽകേണ്ടത്. ഏപ്രിലിൽ യഥാക്രമം 192 ബൈസയും 180 ബൈസയും ഡീസലിന് 200 ബൈസയുമായിരുന്നു വില.
ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള ഉൽപാദന നിയന്ത്രണം മൂലം ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ ചെറുതായി മെച്ചപ്പെട്ടിട്ടുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിലാണ് ഇൗ മാസത്തെ വില വർധന. ഇന്ധനവില വർധന സാധാരണക്കാരായ സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ എം91 ഗ്രേഡ് പെട്രോളിെൻറ വില കഴിഞ്ഞ മാർച്ച് മുതൽ 186 ബൈസയിൽ നിജപ്പെടുത്താൻ മന്ത്രിസഭാ കൗൺസിൽ തീരുമാനിച്ചിരുന്നു.
എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഏപ്രിലിൽ ആറു ബൈസ കുറച്ചിരുന്നു. പുതിയ വില വർധനവോടെ എം91െൻറ വില മന്ത്രിസഭാ കൗൺസിൽ നിശ്ചയിച്ച നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.
എം 95െൻറ വിലയാകെട്ട ഇന്ധന വിലനിയന്ത്രണം നീക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി. മാർച്ചിൽ നിശ്ചയിച്ച 198 ബൈസയായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.