മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഒമാന്റെ സമ്പന്നമായ പൈതൃകം, സംസ്കാരം, പ്രകൃതി വിഭാഗങ്ങൾ എന്നിവയെ ആഗോള വേദികളിൽ പരിചയപ്പെടുത്തുന്ന ‘ഒമാൻ ഒഡിസി’ എന്ന പുതിയ ഗ്രന്ഥം പുറത്തിറക്കി. പൈതൃക-ടൂറിസം മന്ത്രാലയവും സാംസ്കാരിക- കായിക-യുവജനകാര്യ മന്ത്രാലയവും ചേർന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്. അസുലൈൻ ആണ് പ്രസാധകർ.
ലണ്ടനിലെ മെയ്സൺ അസുലൈനിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം. ഒമാന്റെ പൈതൃകവും പുരാവസ്തു-സാംസ്കാരിക സമ്പത്തും ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഒമാനിലെ വിവിധ സാംസ്കാരിക-അധ്യക്ഷ പ്രതിനിധികളും പ്രസാധകരും പങ്കെടുത്തു. കഥപറച്ചിലും മനോഹരമായ ഫോട്ടോഗ്രഫിയും സമന്വയിപ്പിച്ചാണ് ഒമാന്റെ സവിശേഷതകളെ പുസ്തകം അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.