ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എക്സോഡസ് സീസൺ- 5’ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ
ഗാല മോർത്ത് ശ്മൂനി യാക്കോബായ പള്ളി ടീം
മസ്കത്ത്: ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എക്സോഡസ് സീസൺ- 5’ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിൽ ഗാലമോർത്ത് ശ്മൂനി യാക്കോബായ പള്ളി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ ഗാല സെന്റ് പോൾസ് മാർത്തോമാ ചർച്ചിനെ 46 റൺസിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.
ഗാലയിലെ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഇടവകകളിൽനിന്നായി എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എൽദോ ബാബു 'മാൻ ഓഫ് ദി ടൂർണമെന്റ്' ആയി തെരഞ്ഞെടുക്കപ്പെട്ടു. റണ്ണേഴ്സ് അപ്പിനും വിജയികൾക്കും പള്ളി ഭാരവാഹികളും യുവജനപ്രസ്ഥാന പ്രതിനിധികളും ചേർന്ന് ട്രോഫികളും മെഡലും വിതരണം ചെയ്തു.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ ഇടവകാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂർണമെന്റ് വർഷംതോറും സംഘടിപ്പിച്ചുവരുന്നതെന്ന് ഇടവക വികാരി ഫാ. ബിജോയ് അലക്സാണ്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.