പ്രഭാപൂരിതമായ മസ്കത്ത് നൈറ്റ്സിന്റെ ദൃശ്യം
മസ്കത്ത്: മസ്കത്തിന്റെ ഒരു മാസത്തെ ഉൽസവ രാവ് തീർത്ത ‘മസ്കത്ത് നൈറ്റ്സ് 2026’ ൽ ആകെ സന്ദർശിച്ചത് 20 ലക്ഷത്തോളം പേർ. ജനുവരി ഒന്നിന് ആരംഭിച്ച ‘മസ്കത്ത് നൈറ്റ്സ് ’ ജനുവരി 31 നാണ് സമാപിച്ചത്.
‘മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളും പ്രവർത്തനങ്ങളും 500 ഓളം സ്വദേശികൾക്ക് തൊഴിലവസരമൊരുക്കിയതായും അധികൃതർ വ്യക്തമാക്കി. 24 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച 168 പരിപാടികളിലൂടെയാണ് മസ്കത്തിലെ ശൈത്യ കാല ഉൽസവം സംഘടിപ്പിച്ചത്. വിനോദം, സംസ്കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച പരിപാടികൾ, ടൂറിസ്റ്റുകളും സ്വദേശികളും പ്രവാസികളുമടക്കമുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു.
മസ്കത്ത് നൈറ്റ്സിന്റെ ഏഴ് സ്ഥിരം വേദികളിൽ ഏറ്റവും കൂടുതൽ കാണികളെ ആകർഷിച്ചത് ഖുറം നാച്വറൽ പാർക്ക് ആയിരുന്നു. ഇവിടെ സംഘടിപ്പിച്ച രാത്രികാല ഡ്രോൺ ഷോകൾ പ്രത്യേക ശ്രദ്ധ നേടി. നൂറുകണക്കിന് ഡ്രോണുകൾ പൂർണ ഒന്നിച്ചു പറന്ന് ആകാശത്ത് മനോഹരമായ പ്രകാശ രൂപങ്ങൾ തീർത്തു. അൽ ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ്, സീബ് ബീച്ച്, ഖുറയ്യാത്ത്, വാദി അൽ ഖൂദ് എന്നിവയും വിവിധ ഷോപ്പിങ് കേന്ദ്രങ്ങളും മസ്കത്ത് നൈറ്റ്സിന്റെ മറ്റു വേദികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.