സീ പ്രൈഡ് സൂർ പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ജേതാക്കളായ ഫൈറ്റിങ് ഫാൽക്കൺസ്
സൂർ: സീ പ്രൈഡ് സൂർ പ്രീമിയർ ലീഗ് (എസ്.പി.എൽ) മൂന്നാം സീസണിൽ ഫൈറ്റിങ് ഫാൽക്കൺസ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ അവഞ്ചേഴ്സ് ഇലവനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് ഫൈറ്റിങ് ഫാൽക്കൺസ്. ആദ്യം ബാറ്റ് ചെയ്ത അവഞ്ചേഴ്സ് 132 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാൽക്കൺസ് 11.3 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സൂർ പ്രീമിയർ ലീഗ് മൂന്നാം സീസൺ താരലേലത്തോടെയാണ് ആരംഭിച്ചത്. ഏകദേശം 200 താരങ്ങൾ രജിസ്റ്റർ ചെയ്തതിൽനിന്ന് 160 പേരെ തെരഞ്ഞെടുത്ത് 10 ടീമുകൾ രൂപവത്കരിച്ചു. ഡിസംബർ അഞ്ചിനായിരുന്നു മത്സരങ്ങളുടെ ഔദ്യോഗിക തുടക്കം. സീ പ്രൈഡ് ടൈറ്റിൽ സ്പോൺസറായ എസ്.പി.എല്ലിൽ മറ്റു സ്പോൺസർമാരും പിന്തുണ നൽകി.
ജേക്കബ് ജോബ്, സീ പ്രൈഡ് ഗ്രൂപ് പ്രതിനിധി സലിം അബ്ദുല്ല ഖമീസ് അൽ ഫാർസി, കായിക മന്ത്രാലയ പ്രതിനിധി ബദർ അൽ ഹാഷ്മി, അനൂപ്, റബീഷ്, ശ്രീകാന്ത്, സലീം തുടങ്ങിയവർ ചേർന്ന് ട്രോഫികളും അവാർഡുകളും താരങ്ങൾക്ക് കൈമാറി. സൂർ പ്രീമിയർ ലീഗ് നാലാം സീസൺ ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്ന് സമാപനച്ചടങ്ങിനിടെ, സംഘാടക സമിതി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.