മസ്കത്ത്: മസ്തിഷ്കാഘാതത്തെ തുടർന്ന് ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. മാനന്തവാടി പിലാക്കാവ് കണ്ണോത്തുമല കാംബട്ടി പള്ളിക്കണ്ടി വീട്ടിൽ മൊയ്തു (44) ആണ് മരിച്ചത്. മാർച്ച് 12നാണ് മസ്തിഷ്കാഘാതം ഉണ്ടായത്.
തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രണ്ടാം തവണയും മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൊയ്തു ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. നേരത്തേ സൗദിയിലും ഖത്തറിലുമായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം കഫ്റ്റീരിയ തുടങ്ങുന്നതിനായി ഒമാനിലെത്തി ഒരാഴ്ചക്കുശേഷമാണ് അസുഖ ബാധിതനായത്. അസൈബയിൽ കഫ്റ്റീരിയ തുറക്കാനിരുന്നതിെൻറ തലേദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറിയമാണ് ഭാര്യ. മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിദ എന്നിവർ മക്കളാണ്. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മൃതദേഹത്തെ അനുഗമിക്കുന്ന അയൽവാസിയായ ഉസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.