മസ്കത്ത്: പശ്ചിമ ഇന്ത്യൻ സമുദ്രത്തിൽ കണ്ടുവരുന്ന കൊഞ്ചിനെ ഒമാനിൽ ആദ്യമായി കണ്ടെത്തി. ഒമാനി മീൻപിടിത്തക്കാർ കടലിൽ 70-85 മീറ്റർ ആഴത്തിൽനിന്നാണ് കൊഞ്ചിനെ വലയിലാക്കിയതെന്ന് ഒമാൻ കൃഷി-മത്സ്യബന്ധന മന്ത്രാലയം അറിയിച്ചു.
കടലിലെ പാറകൾക്കും പവിഴപ്പുറ്റുകൾക്കും അടിയിൽ ജീവിക്കുന്ന ഇൗ കൊഞ്ചുകളെ സാധാരണ 100 മുതൽ 200 മീറ്റർ വരെ ആഴത്തിലാണ് കാണപ്പെടുന്നത്. 11.5 മുതൽ 14 സെൻറി മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 48 ഗ്രാമിനും 109 ഗ്രാമിനും ഇടയിലാണ്. ജപ്പാൻ, ചൈന, തായ്വാൻ രാജ്യങ്ങളിലെ ജലാശയങ്ങളിൽ ഇവയെ കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.