???? ????????? ??????? ????????????????????? ?????????????? ?????????? ???????????? ???????? ??????

കുരുന്നുഭാവനകളില്‍ നിറഭേദങ്ങള്‍ ചാലിച്ച് ചിത്രരചന മത്സരം 

ഇബ്ര: കുരുന്നുഭാവനകളില്‍ നിറഭേദങ്ങള്‍ ചാലിച്ച് ബുസൈദി മജ്ലിസില്‍ നടന്ന ചിത്രരചന മത്സരം ശ്രദ്ധേയമായി. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരള വിഭാഗമാണ് ഇബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആര്‍ട്ട്ഫെസ്റ്റ് എന്ന പേരില്‍ ചിത്രരചന, കൊളാഷ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കുട്ടികളടക്കം 950 പേര്‍ മത്സരത്തിന്‍െറ ഭാഗമാകാനത്തെി. കെ.ജി ഒന്ന് മുതല്‍ പത്ത് വരെ നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 
കിഡീസ് മുതല്‍ കെ.ജി ഒന്ന് വരെയുള്ളവര്‍ക്കായി നടത്തിയ കളറിങ് മത്സരത്തില്‍ 75 പേര്‍ പങ്കെടുത്തു. രണ്ട് മുതല്‍ നാല് വരെയുള്ളവര്‍ക്കായുള്ള പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ 90 പേരാണ് പങ്കെടുത്തത്. 
അഞ്ച് മുതല്‍ ഏഴ് വരെ ക്ളാസുകാര്‍ക്കായി കൊളാഷ് മത്സരവും എട്ട് മുതല്‍ പത്ത് വരെ ക്ളാസുകാര്‍ക്കായി കാര്‍ട്ടൂണ്‍ മത്സരവുമാണ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളോടുള്ള ഭ്രമം എന്നതായിരുന്നു കാര്‍ട്ടൂണ്‍, കൊളാഷ് മത്സരങ്ങളുടെ വിഷയം. സമൂഹത്തിലെ വിവിധ തലങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വരച്ചുകാണിക്കുന്നതായിരുന്നു രചനകളെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. ഇബ്രയില്‍നിന്നുള്ള മജ്ലിസുശൂറ അംഗം ശൈഖ് അഹമ്മദ് ബിന്‍ സൈഫ് ബിന്‍ അഹമ്മദ് അല്‍ ബര്‍വാനി മുഖ്യാതിഥിയായിരുന്നു. 
ഡോ. ഇസ്സ സാലെഹ് ഹമൂദ് അല്‍ അംരി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ്, കേരള വിഭാഗം കോ. കണ്‍വീനര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സുനില്‍കുമാര്‍, പ്രകാശ്, കുഞ്ഞുമോന്‍ എന്നിവരും സംബന്ധിച്ചു.  
ശങ്കര്‍ നാരായണന്‍ സമാപന പരിപാടിയുടെ അവതാരകനായിരുന്നു. സമാപന ചടങ്ങില്‍ കണ്‍വീനര്‍ ഡോ. മുനീര്‍ സ്വാഗതവും ഇര്‍ഫാന്‍ അക്ബര്‍ നന്ദിയും പറഞ്ഞു. പീതാംബരന്‍, ബിബീഷ്, പ്രഭാത്, രാജേന്ദ്രന്‍, ജഗദീഷ്, രഞ്ജിത്ത്, അശോകന്‍ എന്നിവര്‍ പരിപാടികള്‍ 
നിയന്ത്രിച്ചു. 
Tags:    
News Summary - oman malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.