ഒമാനിൽ സർക്കാർ കമ്പനികളിലെ 60 വയസ്​ കഴിഞ്ഞവരെ പിരിച്ചുവിടും

മസ്​കത്ത്​: സർക്കാർ ഉടമസ്​ഥതയിലുള്ള കമ്പനികളിൽ 60 വയസിന്​ മുകളിലുള്ള ജീവനക്കാർക്ക്​ നിർബന്ധ റിട്ടയർമ​െൻറ്​ നൽകണമെന്ന്​ ധനകാര്യ വകുപ്പ്​ സർക്കുലർ പുറപ്പെടുവിച്ചു. മന്ത്രിസഭാ കൗൺസിലി​​െൻറ തീരുമാനപ്രകാരമാണ്​ നടപടി.

തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന്​ ഒപ്പം സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്​ തീരുമാനമെന്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എല്ലാ സർക്കാർ സ്​ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Tags:    
News Summary - oman labour act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.