മസ്കത്ത്: ഒമാൻ ദേശീയ ഹോക്കി ടീമിെൻറ പരിശീലകനായി മുൻ പാകിസ്താൻ ടീം ക്യാപ്റ്റൻ താഹിർ സമാനെ നിയമിച്ചു. ഇന്ത്യക്കാരനായ കെ.കെ പൂനച്ചക്ക് പകരമാണ് നിയമനം. 1994ലെ ലോകകപ്പ് നേടിയ പാകിസ്താൻ ടീമിെൻറ ക്യാപ്റ്റനാണ്. ഇദ്ദേഹവുമായി രണ്ടുവർഷെത്ത കരാറാണുള്ളത്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ത്വാലിബ് അൽ വഹൈബിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ താഹിർ സമാൻ കരാർ ഒപ്പിട്ട് അസോസിയേഷന് കൈമാറി.
ഒരു വർഷം മുമ്പാണ് പൂനച്ച ഹോക്കി ടീമിെൻറ പരിശീലകനാകുന്നത്. താഹിർ സമാെൻറ നിയമനം ഏഷ്യൻ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് തുണയാകുമെന്ന് കരുതപ്പെടുന്നു. മികച്ച ടീമുകളുമായി എതിരിടാൻ ശേഷിയുള്ളവരാണ് ഒമാൻ എന്ന് താഹിർ സമാൻ പറഞ്ഞു. ഇതിനായി അതിവേഗ ഗെയിമിന് അനുയോജ്യമായ രീതിയിൽ ടീമിനെ മാറ്റിയെടുക്കേണ്ടതുണ്ട്. എല്ലാവർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ആധുനിക കോച്ചിങ് രീതിയായിരിക്കും തേൻറതെന്നും താഹിർ സമാൻ പറഞ്ഞു. ആഭ്യന്തര ഹോക്കിയെ പ്രഫഷനൽ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.