മസ്കത്ത്: ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന രാജ്യമെന്ന ബഹുമതി ഒമാന്‍ സ്വന്തം. എക്സ്പാറ്റ് ഇൻസൈഡർ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇൗ കണ്ടെത്തൽ. വ്യക്തികളുടെ സുരക്ഷയിൽ ഒമാന്‍ പത്താം സ്ഥാനമാണുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സിയിൽ ഒമാന്‍ മുന്നിലുള്ളത്. മൊത്തം റാങ്കിങ്ങിൽ ബഹ്റൈനാണ് ആഗോളതലത്തിൽ ഒന്നാംസ്ഥാനത്ത്. ജീവിത നിലവാരം, മികച്ച തൊഴിൽ അന്തരീക്ഷം, കുടുംബമായി കഴിയാനുള്ള അന്തരീക്ഷം തുടങ്ങി ആറു പ്രധാന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ആഗോള റാങ്കിങ് തയാറാക്കിയത്.
തുടർച്ചയായ രണ്ടാം വർഷമാണ് ആഗോളതലത്തിൽ പ്രവാസികളുടെ പ്രിയ രാജ്യമെന്ന ബഹുമതി ബഹ്റൈൻ സ്വന്തമാക്കുന്നത്. കുറഞ്ഞ ജോലി സമയവും ജോലി സുരക്ഷിതത്വവുമാണ് ബഹ്റൈനെ വേറിട്ടുനിര്‍ത്തുന്നത്. ഒമാന്‍ 31ാം സ്ഥാനവും ഖത്തറിന് 38ാം സ്ഥാനവും യു.എ.ഇക്ക് 40ാം സ്ഥാനവുമുണ്ട്. സൗദി 67ാം സ്ഥാനത്തും കുവൈത്ത് 68ാം സ്ഥാനത്തുമാണ് ഉള്ളത്. ജീവിതനിലവാരം കണക്കിലെടുക്കുേമ്പാൾ ബഹ്റൈനും യു.എ.ഇയും 20, 25 സ്ഥാനങ്ങളിലാണ് ഉള്ളത്. ഒമാന്‍ 37ാം സ്ഥാനവും ഖത്തറിന് 42ാം സ്ഥാനവും ഉണ്ട്. സുരക്ഷിതത്വത്തില്‍ ലോകത്തിൽ ഒമ്പതാം സ്ഥാനമാണ് യു.എ.ഇക്ക്. ഒമാനാണ് തൊട്ടുപിന്നിൽ. വ്യക്തിഗത സന്തോഷത്തിൽ ഒമാൻ ജി.സി.സിയിൽ ബഹറൈന്‍ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.
പ്രവാസി ഭാര്യമാരെ സംബന്ധിച്ച് ജി.സി.സിയിൽ സമാധാനത്തോടെ ജീവിക്കാൻ പറ്റിയ രാജ്യവും സുൽത്താനേറ്റ് ആണ്. ഒമാെൻറ രാഷ്ട്രീയ ഭദ്രതക്കും സർവേയിൽ പെങ്കടുത്തവർ മികച്ച മാർക്കാണ് നൽകിയത്. ആരോഗ്യ പരിരക്ഷ വിഭാഗത്തിൽ ഖത്തറാണ് മുന്നിൽ. 64 ശതമാനം പേർ ഖത്തറിലെ ആരോഗ്യ ചെലവുകൾ താങ്ങാൻ കഴിയുന്നതാണെന്ന് അഭിപ്രായപ്പെട്ടു. മ്യൂണിക് ആസ്ഥാനമായ ഇൻറര്‍ നാഷന്‍സ് എന്ന സ്ഥാപനമാണ് എക്സ്പാറ്റ് ഇന്സൈഡറിനുവേണ്ടി സര്‍വേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.