സലാല: പ്രവാചകദർശനത്തിെൻറ സമകാലികത എന്ന വിഷയത്തിൽ ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന സൗഹൃദസമ്മേളനം വ്യാഴാഴ്ച രാത്രി ഒമ്പതിന് നടക്കും. ഐ.എം.ഐ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യാതിഥിയാകും. മലയാള വിഭാഗം കൺവീനർ ആർ.എം. ഉണ്ണിത്താൻ, ഐ.എസ്.സി അംഗം മോഹൻ ദാസ് തമ്പി, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം ഡോ.അബൂബക്കർ സിദ്ദീഖ്, എഴുത്തുകാരൻ ബേബി ജോൺ താമരവേലി, കെ.ഷൗക്കത്തലി എന്നിവർ ആശംസകൾ നേരും. പരിപാടിയിൽ സംബന്ധിക്കുന്നതിനായി സലാലയിൽ എത്തിയ ശൈഖ് മുഹമ്മദ് കാരകുന്നിന് സലാല എയർപോർട്ടിൽ സ്വീകരണം നൽകി. പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ കെ. മുഹമ്മദ് സാദിഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.