സലാല: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ സുരഭി ലക്ഷ്മിയെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ നേതൃത്വത്തിൽ സലാലയിലെ വിവിധ മലയാളി കൂട്ടായ്മകൾ ചേർന്ന് ആദരിച്ചു. ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ മലയാള വിഭാഗം കൺവീനർ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, വിനോദ് കോവൂർ, റെജി മണ്ണേൽ എന്നിവരും സംബന്ധിച്ചു. സുരഭിക്കുള്ള ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ ഉപഹാരം മൻപ്രീത് സിങ് കൈമാറി. മലയാള വിഭാഗം ,ടിസ, കെ.എം.സി.സി, ഐ.എം.ഐ, എൻ. എസ്.എസ്. സലാല, എസ്.എൻ.ടി.പി സലാല, വെൽഫെയർ ഫോറം സലാല, യാസ് സലാല, പ്രവാസി കൗൺസിൽ, ഒ.ഐ.സി.സി, സർഗവേദി, തണൽ സലാല, കെ.എസ്. കെ തുടങ്ങിയ വിവിധ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളുടെ ഭാർവാഹികൾ സുരഭിക്ക് മെമേൻറാ നൽകി. കരുണൻ സ്വാഗതവും സനാതനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.