മസ്കത്ത്: ഒരുമാസം നീളുന്ന ഒമാൻ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനം നടന്നു. വർണാഭമായ ചടങ്ങിൽ മുഖ്യാതിഥിയായ പൈതൃക സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സൈദ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി വിശിഷ്ടാതിഥിയായിരുന്നു. കായികമന്ത്രി ശൈഖ് സാദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ മർദൂഫ് അൽ സാദിയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
െഎ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സൺ അടക്കം അന്താരാഷ്ട്ര തലത്തിലെ പ്രമുഖർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിദേശ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഒമാൻ ക്രിക്കറ്റ് ആസ്ഥാനത്തിനൊപ്പം രണ്ട് ഒൗട്ട്ഡോർ മൈതാനികളും ഇൻഡോർ നെറ്റ് സൗകര്യവും ക്രിക്കറ്റ് അക്കാദമിയിലുണ്ട്. ഇൻഡോർ നെറ്റ് സൗകര്യത്തിൽ രണ്ട് ഫാസ്റ്റ് ബൗളിങ് പിച്ചുകൾ അടക്കം ഏഴുപിച്ചുകളും ഉണ്ട്. ഫ്ലഡ്െലെറ്റ് സൗകര്യത്തോടെയുള്ളതാണ് ഒരു ടർഫ് മൈതാനിയും. െഎ.സി.സിയുടെ മൂന്നാം ഡിവിഷൻ ലോക ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ അക്കാദമിയോട് ചേർന്നുള്ള മൈതാനിയിലാകും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.