മസ്കത്ത്: രാജ്യത്തിെൻറ ബജറ്റ് കമ്മി കുറഞ്ഞതായി കണക്കുകൾ. ഇൗ വർഷം മേയ് അവസാനം വരെയുള്ള കമ്മി 19.9 ശതമാനം കുറഞ്ഞ് 2.04 ശതകോടി റിയാൽ ആയി. കഴിഞ്ഞവർഷം സമാന കാലയളവിൽ ഇത് 2.54 ശതകോടി റിയാൽ ആയിരുന്നു. എണ്ണവിലയിലെ തിരിച്ചുകയറലിന് ഒപ്പം കരുത്തുറ്റ സാമ്പത്തിക പരിഷ്കരണ നടപടികളുമാണ് സമ്പദ്ഘടനക്ക് കരുത്തേകിയത്.
സർക്കാറിന് ഏറെ ആശ്വാസം പകരുന്നതാണ് നിലവിലെ കണക്കുകൾ എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഇൗ വർഷം ബജറ്റ് കമ്മി നാലു ശതകോടി റിയാലിൽ ഒതുക്കിനിർത്താൻ കഴിയും. ഇൗ വർഷത്തിെൻറ തുടക്കം മുതൽക്കേ ബജറ്റ് കമ്മി കുറക്കുന്നതിനും എണ്ണയിതര വരുമാനം വർധിപ്പിക്കാനും നിരവധി നടപടികൾ സ്വീകരിച്ചുവന്നിരുന്നു. പൊതുചെലവിലെ വെട്ടിക്കുറക്കലിന് ഒപ്പം നികുതി വർധനയടക്കം ഉൾക്കാഴ്ചയോെടയുള്ള സാമ്പത്തിക പരിഷ്കരണ നടപടികളാണ് നടപ്പിൽ വരുത്തിയത്.
വ്യവസായങ്ങൾക്കുള്ള പ്രകൃതിവാതക വിലയുടെ വർധന, കോർപറേറ്റ് വരുമാന നികുതിയുടെ വർധന, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന, പൊതുമേഖലയിലെ നിയമനങ്ങളുടെ നിയന്ത്രണം എന്നിങ്ങനെയുള്ള പരിഷ്കരണ നടപടികളാണ് നടപ്പിൽ വരുത്തിയത്. ഇതിനൊപ്പം ഒപെക്-ഒപെക് ഇതര രാഷ്ട്രങ്ങൾ തമ്മിലുണ്ടാക്കിയ കരാറിെൻറ ഭാഗമായി ഉൽപാദനത്തിൽ നിയന്ത്രണം വരുത്തിയത് ക്രൂഡോയിൽ വിലയിൽ ചെറിയ തിരിച്ചുകയറ്റത്തിനും വഴിയൊരുക്കി. ഇതും കമ്മിയുടെ നിയന്ത്രണത്തിന് സഹായകരമായി.
ജനുവരി മുതൽ മേയ് കാലയളവിൽ സർക്കാറിെൻറ വരുമാനം 19.2 ശതമാനം ഉയർന്ന് 3.32 ശതകോടി റിയാലായി. തൊട്ടുമുൻവർഷം ഇത് 2.79 ശതകോടിയായിരുന്നു. എണ്ണയിൽനിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 1.29 ശതകോടിയായിരുന്നത് ഇക്കുറി 1.77 ശതകോടി റിയാലായി ഉയർന്നു. പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനമാകെട്ട ആറര ശതമാനം വർധിച്ച് 581.5 ദശലക്ഷം റിയാലായി. ഇക്കാലയളവിൽ ഒമാനി ക്രൂഡിെൻറ ശരാശരി വില കഴിഞ്ഞ വർഷം ബാരലിന് 34.2 ഡോളർ ആയിരുന്നത് 51.6 ഡോളറായി ഉയർന്നു. ബജറ്റ് തയാറാക്കിയപ്പോഴുള്ള പ്രതീക്ഷിത വില 45 ഡോളർ ആയിരുന്നു. ക്രൂഡോയിലിെൻറ പ്രതിദിന ഉൽപാദനം ഇക്കാലയളവിൽ 2.9 ശതമാനം കുറഞ്ഞ് 968,800 ബാരലായി. മൊത്തം 1,46.29 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഇക്കാലയളവിൽ ഉൽപാദിപ്പിച്ചത്.
ബജറ്റ് പൊതുചെലവാകെട്ട 2.9 ശതമാനം ഉയർന്ന് 4.56 ശതകോടി റിയാലായി. ബജറ്റ് അവതരണ വേളയിൽ 8.7 ശതകോടി റിയാൽ വരുമാനവും 11.7 ശതകോടി റിയാൽ ചെലവും മൂന്ന് ശതകോടി റിയാൽ കമ്മിയും ആയിരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.