???? ?????

സാമൂഹിക അകലം പാലിക്കുന്നതിന്​ പ്രാധാന്യമേറെ –ഇന്ത്യൻ അംബാസഡർ

മസ്​കത്ത്​: കോവിഡ്​ രോഗബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും സാമൂഹികമായി അകലം പാലിക്കുന്നതിനും പ്രാധാന്യമേറെയാണെന്ന്​ ഇന്ത്യൻ അംബാസഡർ മുനു മഹാവർ. ഒമാൻ, ഇന്ത്യൻ സർക്കാറുകൾ നൽകുന്ന ഉപദേശ^നിർദേശങ്ങളിലും മറ്റ്​ സന്ദേശങ്ങളിലുമെല്ലാം ഇത്​ വ്യക്​തമാണെന്ന്​ ഒമാനിലെ ഇന്ത്യൻ സമൂഹത്തിനായി പുറപ്പെടുവിച്ച സന്ദേശത്തിൽ അംബാസഡർ മുനു മഹാവർ വ്യക്​തമാക്കി.
ലോകം മുഴുവൻ വ്യാപിക്കുന്ന ഇൗ രോഗത്തെ പിടിച്ചുനിർത്തുന്നതിൽ നമുക്കും നിർവഹിക്കാൻ ചുമതലകളുണ്ട്. ഒമാൻ സർക്കാർ നൽകുന്ന മുൻകരുതൽ നടപടികൾ നടപ്പാക്കാൻ ജനങ്ങളും കൂട്ടായ്​മകളും മുന്നോട്ടുവരണം.

ഇംഗ്ലീഷ്​ പ്രാവീണ്യമില്ലാത്ത നീല കളർ വിഭാഗത്തിലെ ജോലിക്കാർക്കും മറ്റും മനസ്സിലാകാൻ ഒമാൻ സർക്കാറി​െൻറ നിർേദശങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുമുണ്ട്​. ഇൗ ദൗത്യത്തിൽ ഇന്ത്യൻ സോഷ്യൻ ക്ലബി​​െൻറ വിവിധ ഭാഷ വിഭാഗ സംഘടനകൾ സഹകരിക്കുമെന്ന്​ ​െഎ.എസ്​.സി ചെയർമാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇൗ വിഷയത്തിൽ ഇന്ത്യൻ എംബസി കഴിയാവുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം എംബസി ഉദ്യോഗസ്ഥർ അത്യാവശ്യ സഹായങ്ങൾ നൽകാൻ ലഭ്യമായിരിക്കുമെന്നും അംബാസഡർ ഉറപ്പുനൽകി.

ഇന്ത്യൻ ജനത ഇൗ ഘട്ടത്തിൽ ശാന്തരായിരിക്കണം. പരിഭ്രാന്തരാവരുത്​. ഇൗ സാഹചര്യത്തെ നേരിടാൻ ഒമാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും എടുക്കുന്നുണ്ട്. ദിവസവും കോവിഡ്​ സംബന്ധമയ വിവരങ്ങൾ https://covid19.moh.gov.om എന്ന ഒൗദ്യോഗിക പോർട്ടലിലൂടെ നൽകുന്നുണ്ട്. ആളുകൾക്ക് വിവരങ്ങൾ നൽകാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്. രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരും സമ്പർക്ക വിലക്കിന്​ വിധേയരാകണം. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിങ്ങളുമായി ബന്ധപ്പെട്ടിെല്ലങ്കിൽ അതി​െൻറ പേരിൽ വ്യാകുലപ്പെടേണ്ടതില്ല.

എന്നാൽ, അതോടൊപ്പം എല്ലാ മുൻകരുതലുകളും നിങ്ങൾ എടുക്കുകയും മറ്റുള്ളവരുമായി കൂടിക്കലരുന്നത് ഒഴിവാക്കണമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്ര, ഇന്ത്യയിൽനിന്ന് തിരിച്ചുമുള്ള യാത്ര എന്നിവയിൽ നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്ന്​ അംബാസഡർ ചൂണ്ടിക്കാട്ടി.
യാത്രയുമായി ബന്ധപ്പെട്ട അപകട സാധ്യത പരിഗണിച്ചാണ് യാത്രാനിയന്ത്രണങ്ങൾ വെച്ചിരിക്കുന്നത്. അതിനാൽ ഇൗ ഘട്ടത്തിൽ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. സർക്കാർ ഇപ്പോൾ എടുത്ത നടപടികൾ താൽകാലികമാണ്. സമയാസമയങ്ങളിൽ ഇവ അവലോകനം ചെയ്യും. അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഇന്ത്യൻ എംബസി സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും. അതോടൊപ്പം എംബസിയുടെ ഹെൽപ്​ലൈൻ നമ്പറിലും ഇ-മെയിലിലും ബന്ധപ്പെടാവുന്നതാണെന്നും അംബാസഡർ പറഞ്ഞു.

Tags:    
News Summary - oman-ambasador-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.