ഒ​മാ​ൻ എ​യ​റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം യാ​ത്ര ചെ​യ്​​ത​ത്​ 77 ല​ക്ഷം പേ​ർ

മസ്കത്ത്: ഒമാൻ എയറിൽ കഴിഞ്ഞവർഷം യാത്രചെയ്തത് 77 ലക്ഷം പേർ. 2015ൽ 64 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ 21 ലക്ഷത്തി​െൻറ വർധനവാണ് ഉണ്ടായത്. വിമാനങ്ങളുടെ എണ്ണമാകെട്ട 47 ആയി ഉയരുകയും ചെയ്തു. 
രാജ്യത്തി​െൻറ സമ്പദ്ഘടനയിൽ കഴിഞ്ഞവർഷം 600 ദശലക്ഷം റിയാലി​െൻറ പങ്കാളിത്തമാണ് ഒമാൻ എയർ നൽകിയതെന്നും കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 

ഒമാൻ എയറി​െൻറ ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്ന്
 


കഴിഞ്ഞവർഷം ഒമാൻ  എയറിനെ സംബന്ധിച്ച് മാറ്റത്തി​െൻറയും ഏകീകരണത്തി​െൻറയും വർഷമായിരുന്നെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്ത് ചെയർമാൻ ദാർവിഷ് ബിൻ ഇസ്മാഇൗൽ ബിൻ അലി അൽ ബലൂഷി പറഞ്ഞു. പുതിയ നാലു ബോയിങ് 737-800 വിമാനങ്ങൾ ഒമാൻ എയർ നിരയിൽ ചേർന്നു. ഇതോടെയാണ് വിമാനങ്ങളുടെ എണ്ണം 47 ആയത്. എയർബസ് ശ്രേണിയുടെ നവീകരണം തുടരുകയാണ്. നവീകരിച്ച പുതിയ എയർബസ് 330 കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാരിസിൽനിന്ന് മസ്കത്തിലെത്തിയത്. പുതിയ എയർബസ് 330​െൻറ ഉയർന്ന നിലവാരത്തിലുള്ള ഉൾവശങ്ങൾ ഇതിനകം യാത്രക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി. ഇൗ വർഷം മൂന്നു പുതിയ ബോയിങ് 737-800 കൂടി എത്തും. ബോയിങ് 787-9 ഡ്രീം ലൈനറുകളും അവതരിപ്പിക്കും. നിലവിലുള്ള മറ്റ് എയർബസുകളും നവീകരിക്കും. ഇന്ത്യയടക്കം വിവിധയിടങ്ങളിലേക്കുള്ള സീറ്റുകളുടെ എണ്ണം വർധിച്ചു. മസ്കത്തിൽ നിന്നും തിരിച്ചുമുള്ള സർവിസുകൾ 30978 ആയി ഉയർന്നു. എണ്ണവിലയിലെ ചാഞ്ചാട്ടം ആഗോള സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും ഒമാൻ എയറി​െൻറ വരുമാനത്തിൽ വർധനവുണ്ടായതായി ദാർവിഷ് അൽ ബലൂഷി പറഞ്ഞു.
 472 ദശലക്ഷം റിയാലാണ് ആകെ വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഒരു ശതമാനത്തി​െൻറ വർധനവാണ് ഉണ്ടായത്. ലണ്ടനിലെ ഹീത്രുവിലേക്ക് രണ്ട് പ്രതിദിന സർവിസുകൾ ആരംഭിച്ചതാണ് പ്രധാന നേട്ടം. 
പാരിസിലേക്ക് പ്രതിദിന സർവിസുകൾ ആരംഭിച്ചതിന് പുറമെ മറ്റു യൂറോപ്യൻ നഗരങ്ങളിലേക്കും അധിക സർവിസുകൾ ആരംഭിച്ചു. കാർഗോയിലും വർധനവുണ്ടായിട്ടുണ്ട്. 138,972 ലക്ഷം ടണ്ണിൽനിന്ന്  159,618 ടണ്ണായാണ് കാർഗോ വർധിച്ചതെന്നും അൽ ബലൂഷി പറഞ്ഞു. 

Tags:    
News Summary - oman air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.