മസ്കത്ത്: ഇന്ധനത്തിന് ഇന്നുമുതൽ വില ഉയരും. പെട്രോളിെൻറയും ഡീസലിെൻറയും വിലയിൽ വർധനവുണ്ട്. എം 95െൻറ വിലയിൽ പത്തു ബൈസയുടെയും എം 91 ഗ്രേഡിെൻറ വിലയിൽ എട്ടു ബൈസയുടെയും വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡീസൽ വില അഞ്ചു ബൈസയും ഉയർന്നതായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എം.95ന് 196 ബൈസയും എം91ന് 186 ബൈസയും ഡീസലിന് 201 ബൈസയുമാണ് സെപ്റ്റംബറിലെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ വർധനവാണ് ഇന്ധനവില കൂടാൻ കാരണം. ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം സബ്സിഡി നിരക്കിനെ അപേക്ഷിച്ച് ഇന്ധനവിലയിൽ 50 ശതമാനത്തിലേറെ വർധന ഉണ്ടായിട്ടുണ്ട്.
കുറഞ്ഞ വരുമാനക്കാർക്ക് ഉയരുന്ന ഇന്ധന നിരക്കിൽനിന്ന് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് പദ്ധതി നടപ്പിൽവരുത്തുന്നത് എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. ഇത് നടപ്പിൽവരുത്തുന്നത് വരെ എം91െൻറ വില ലിറ്ററിന് 186 ബൈസയിൽ നിജപ്പെടുത്താൻ കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഡീസൽ വിലയിലെ വർധന പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.