മസ്കത്ത്: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ പനവിള പ്ലാവിള തെക്കരികത്ത് പുത്തൻവീട്ടിൽ പരേതനായ കൊച്ചുകൃഷ്ണൻ നാടാരുടെ മകൻ പുഷ്പരാജ്(43) ആണ് മരിച്ചത്. സമാഇൗൽ മസ്കത്ത് ബാങ്കിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിെൻറ ഒന്നാം നിലയിൽനിന്ന് ലിഫ്റ്റിനായി നിർമിച്ച കോൺക്രീറ്റ് ചെയ്ത കുഴിയിലേക്ക് തലയടിച്ചുവീഴുകയായിരുന്നു.
മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കവേയായിരുന്നു അപകടമെന്ന് കരുതുന്നു. മറ്റൊരു കമ്പനിയിലെ ജോലിക്കാരനായ പുഷ്പരാജ് അവധിദിനത്തിൽ ബന്ധു ജോലി ചെയ്യുന്ന സൈറ്റിലെത്തിയപ്പോഴാണ് അപകടം. 17 വർഷമായി ഒമാനിലുണ്ട്. അവധിക്ക് ശേഷം ആഗസ്റ്റ് പത്തിനാണ് തിരിച്ചെത്തിയത്. സരോജിനി മാതാവും ഗ്ലാഡിസ് ഭാര്യയുമാണ്. മക്കൾ: അഖിൽ, അതിഷ. സമാഇൗൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.