മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ കമ്പനിയായ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് സൂപ്പർ സേവിങ്സ് പ്രമോഷൻ ആരംഭിച്ചു. ചുരുങ്ങിയത് ഓരോ മൂന്ന് റിയാലിന്റെ ഗസൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ഞൂറ് ബൈസയുടെ ഇളവ് ലഭിക്കും. ഒമാനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. കഴിഞ്ഞ 25 വർഷത്തിലധികമായി സ്വദേശികളുടെയും വിദേശികളുടെയും തീൻമേശകൾക്ക് രുചിപകരുന്ന അനേകം ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങളാണ് ഗസൽ ഫുഡ്സ് വിപണിയിലിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.