ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തുന്ന പതിനൊന്നാമത് ഇ.കെ.നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ ഫുജൈറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. യു.എ.ഇയിലെ 24 പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചുവരുന്നതായി കൈരളി സി.സി സെക്രട്ടറി വി.പി. സുജിത്ത്, ടൂർണമെന്റ് സ്വാഗത സംഘം ഭാരവാഹികളായ അഷറഫ് പിലാക്കൽ, നബീൽ എന്നിവർ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഫുട്ബാൾ ടീമുകൾക്ക് 058 596 2445 (നബീൽ) എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.