മസ്കത്ത്: രാജ്യത്തെ എല്ലാ ദേശീയ ഫുട്ബാൾ മത്സരങ്ങളും കാണികളില്ലാതെ നടത്തുമെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമ്മേളനങ്ങളും പ്രദർശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കാൻ സുപ്രീം കമ്മിറ്റി നിർദേശം നൽകിയത്. ഇത്തരം പരിപാടികൾ നടത്തുകയാണെങ്കിൽ കാഴ്ചക്കാരില്ലാതെ നടത്തണം. മത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പു വരുത്തുന്നതാണെന്നും ഒമാൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.