മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കോവിഡ് രോഗപകർച്ചയുടെ ആഴം കണ്ടെത്തുന്നതിനായുള്ള ദേശീയതല സർവേ ഞായറാഴ്ച മുതൽ തുടങ്ങും. രക്ത സാമ്പിളുകൾ ശേഖരിച്ചുള്ള സെറോളജിക്കൽ സർവേയാണ് നടത്തുകയെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നാലുഘട്ടങ്ങളിലായിട്ടായിരിക്കും സർവേ. ഒാരോ ഘട്ടവും അഞ്ച് ദിവസങ്ങൾ കൊണ്ടായിരിക്കും പൂർത്തീകരിക്കുക. ഒാരോ ഘട്ടങ്ങൾക്കുമിടയിൽ ഒന്നുമുതൽ രണ്ടാഴ്ച വരെ ഇടവേള ഉണ്ടായിരിക്കും. ഒരു ഗവർണറേറ്റിൽ നിന്ന് 380 മുതൽ 400 സാമ്പിളുകൾ സാമ്പിളുകൾ എന്ന തോതിൽ ശരാശരി അയ്യായിരം രക്ത സാമ്പിളുകൾ ആയിരിക്കും ഒരു ഘട്ടത്തിൽ ശേഖരിക്കുക.
ഒമാെൻറ എല്ലാ ഭാഗങ്ങളിലുമുള്ള സ്വദേശികൾ, വിദേശികൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയായിരിക്കും സർവേയിൽ ഉൾപ്പെടുത്തുക. പത്താഴ്ച കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന സർവേയിൽ മൊത്തം 20000 സാമ്പിളുകൾ ശേഖരിക്കും. സമൂഹത്തിെല എല്ലാ വിഭാഗങ്ങളിലും എല്ലാ പ്രായപരിധിയിലുമുള്ളവരുടെ പ്രതിനിധികളെ സർവേയിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.