മസ്കത്ത്: ബ്രെയിൻ ഒ ബ്രെയിനിെൻറ ആഭിമുഖ്യത്തിൽ പ്രഥമ ദേശീയ അബാക്കസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ അൽ ബഹ്ജ ഹാളിൽ നടന്ന മത്സരത്തിൽ എഴുനൂറോളം കുട്ടികൾ പെങ്കടുത്തു. കുരുന്നുപ്രതിഭകളുടെ ഒാർമശക്തിയുടെയും ഏകാഗ്രതയുടെയും മാറ്റുരക്കലായ മത്സരം വീക്ഷിക്കുന്നതിന് രക്ഷാകർത്താക്കൾ അടക്കമുള്ളവർ എത്തിയിരുന്നു. ഉച്ചക്കുശേഷം നടന്ന പരിപാടിയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സമ്മാനദാന ചടങ്ങ്. വിജയിക്ക് ചാമ്പ്യൻ ട്രോഫിയും തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ എത്തിയവർക്ക് ഗോൾഡ് ടോപ്പർ, സിൽവർ ടോപ്പർ മെഡലുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.